കൊച്ചി: പത്തനംതിട്ടയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിലേക്ക് സ്കൂട്ടർ ഇടിച്ചു കയറി യുവതിക്ക് ഗുരുതര പരുക്ക്. ഇന്ന് രാവിലെ പത്തനംതിട്ട പൂങ്കാവിലാണ് സംഭവം.In Pathanamthitta, a scooter rammed into a tipper lorry parked on the roadside, seriously injuring a woman
നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. റോഡിൽ നിന്നും മാറ്റി സുരക്ഷിതമായി പാർക്ക് ചെയ്തിരുന്ന ടിപ്പറിലേക്കാണ് സ്കൂട്ടർ ഇടിച്ചു കയറിയത്. അപകടകാരണം വ്യക്തമല്ല.
അപകടം നടന്ന ഉടൻ തന്നെ യുവതിയെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളം ലേക് ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
യുവതിയുടെ പരുക്ക് അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.