ഫോണിൽ സംസാരിക്കുന്നതിനിടെ സ്കൂട്ടറിന് തീപിടിച്ചു; ആറ് വയസ്സുകാരന് പൊള്ളൽ

പാലക്കാട്: സ്കൂട്ടറിന് തീപിടിച്ച് ആറ് വയസ്സുകാരന് പൊള്ളലേറ്റു. പാലക്കാട് മണ്ണാർക്കാട് ചന്തപ്പടിയിൽ ഇന്നലെ രാത്രി 11മണിക്കാണ് സംഭവം. റോഡരികിൽ നിര്‍ത്തി ഫോണിൽ സംസാരിക്കുന്നതിനിടെയാണ് വണ്ടിയിൽ തീപടർന്നത്. സ്കൂട്ടറിന്റെ ഹാൻഡിലിന് പിന്നിൽ നിൽക്കുകയായിരുന്ന കുട്ടിയ്ക്കാണ് പൊള്ളലേറ്റത്.

നായാടിക്കുന്ന് സ്വദേശി ഹംസക്കുട്ടിയും മകൻ ആറ് വയസ്സുകാരൻ ഹനാനും സഞ്ചരിച്ച സുസുക്കി അക്സസ് 125എന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. ജിം കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയാണ് സംഭവം. മൊബൈലിൽ കാൾ വന്നത് എടുക്കുന്നതിനായി വണ്ടി ചന്തപ്പടിയിൽ റോഡരികിൽ നിർത്തിയതായിരുന്നു.

ഈ സമയത്തു എഞ്ചിന്റെ ഭാഗത്തു നിന്നും തീ ആളികത്തുന്നത് കണ്ട ഹംസക്കുട്ടി മകനെ എടുത്തു മാറ്റിയെങ്കിലും കാലിന് പൊള്ളലേൽക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സാധാരണ പോലെ റോഡരികിൽ ബൈക്ക് ചേര്‍ത്ത് നിര്‍ത്തി ഫോൺ ചെയ്യുന്നതും കുട്ടി സ്കൂട്ടറിൽ നിൽക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

എന്നാൽ പൊടുന്നെ സ്കൂട്ടറിന്റെ എഞ്ചിൻ ഭാഗത്തുനിന്ന് തീ പടരുന്നത് ഇവരുടെ ശ്രദ്ധയിൽ പെട്ടില്ല. തീ ആളി പടർന്ന സമയത്താണ് ഹംസക്കുട്ടി സംഭവമറിയുന്നത്. ഉടൻ തന്നെ സ്വയം മാറി നിന്ന് കുട്ടിയെ വണ്ടിയിൽ നിന്നിറക്കി. എന്നാൽ അപ്പോഴേക്കും ഹനാന്റെ പാന്റിൽ തീ പടരുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി ജനക്കൂട്ടം

മൂന്നാം ക്ലാസ്സുകാര​ന്റെ മൃതദേഹം കുളത്തിൽ; പിന്നാലെ, അയൽവാസികളായ ദമ്പതികളെ മർദ്ദിച്ച് കൊലപ്പെടുത്തി...

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം

ആരോഗ്യരംഗത്ത് അമേരിക്കയെപ്പോലും പിന്നിലാക്കി കേരളം തിരുവനന്തപുരം:കേരളം വീണ്ടും ആരോഗ്യരംഗത്ത് അഭിമാനകരമായ നേട്ടം സ്വന്തമാക്കി. ശിശുമരണ...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം

2019-ൽ പരാജയപ്പെട്ട യു.എസ്. നേവി സീൽസ് ദൗത്യം വാഷിങ്ടൺ: 2019ൽ അമേരിക്കൻ നേവി...

പാലക്കാട് കാണണം… ബസിൽ കയറണം…

പാലക്കാട് കാണണം… ബസിൽ കയറണം… കൊച്ചി: “പാലക്കാട് കാണണം… ബസിൽ കയറണം…” –...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

Related Articles

Popular Categories

spot_imgspot_img