ലോകത്തിലെ അആദ്യത്തെ കൊലപാതകം നടന്നത് എന്നാണു എന്നറിയാമോ ? ആദ്യമായി ലോകത്ത് മനുഷ്യവർഗ്ഗത്തിൽ പെട്ടയാളെ കൊന്നത് 430,000 വർഷങ്ങൾക്ക് മുമ്പായിരുന്നു എന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇരയ്ക്ക് രണ്ടുതവണ അടിയേറ്റതായും അതിമാരകമായ ആ അടി മരണത്തിൾ കലാശിച്ചതായും ഗവേഷകർ കണ്ടെത്തി.
സംഭവം ഇങ്ങനെ: 2015 -ൽ, സിമ ഡി ലോസ് ഹ്യൂസോസ് എന്ന സ്ഥലത്ത് ഒരു സ്പാനിഷ് ഗുഹയ്ക്കുള്ളിൽ നടന്ന ഒരു ഗവേഷണത്തിനിടെയാണ് ശാസ്ത്രജ്ഞർക്ക് ഒരു തലയോട്ടി കിട്ടുന്നത്. ഇതിന്റെ പഴക്കവും മറ്റു ശാസ്ത്രീയ വശങ്ങളും പരിശോധിച്ചതിൽ നിന്നും ഈ തലയോട്ടി സ്വാഭാവികമായി മരണപ്പെട്ട ഒരാളുടേതല്ല എന്നും കൊല്ലപ്പെട്ട ഒരാളുടേതാണ് എന്നും കണ്ടെത്തി. മനുഷ്യൻറെ പൂർവ്വികരായ നിയാണ്ടർത്താൽ വംശത്തിൽ പെട്ട ഒരാളുടെ തലയോട്ടിയായിരുന്നു ഇതെന്നും അവർ കണ്ടെത്തി. സെമിത്തേരി പോലെ തോന്നിക്കുന്ന സ്ഥലത്താണ് തലയോട്ടി കണ്ടെത്തിയത്. സ്പാനിഷ് ഭാഷയിൽ ‘എല്ലുകളുടെ കുഴി’ എന്നാണ് ഇതിന്റെ അർത്ഥം. ആ പ്രദേശത്ത് പാലിയൻ്റോളജിസ്റ്റുകൾ കുറഞ്ഞത് 28 പേരുടെയെങ്കിലും അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അത് കൊലപാതകമായിരുന്നു എന്ന അനുമാനത്തിൽ ഗവേഷകരെത്തിയത് അവിടെ കണ്ടെത്തിയ ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളെ പഠിച്ചതിന്റെ അടിസ്ഥാനത്തിലാണ്.
ഇരയുടെ തല കൊലയാളി തകർത്തിരുന്നു എന്നാണ് ഗവേഷകർ പറയുന്നത്. തലയ്ക്ക് രണ്ട് തവണയാണ് അടിയേറ്റത്. ഇരയുടെ ഇടതു പുരികത്തിൽ ദ്വാരങ്ങൾ ഉണ്ടായിരുന്നു. വളരെ കഠിനമായ ആയുധം കൊണ്ടാണ് അടിച്ചിരിക്കുന്നത്. മുൻവശത്ത് നിന്നാണ് ഇരയെ കൊലപാതകി അക്രമിച്ചത് ഈന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതാണ് ലോകത്തിലെ എട്ടും ആദ്യത്തെ കൊലപാതകം എന്നാണു ഗവേഷകർ പറയുന്നത്.