web analytics

ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും യുപിയ്ക്ക് രണ്ട് ശനിയാഴ്ചയും ക്ലാസ്; സ്കൂൾ സമയം കൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവൃത്തി സമയം കൂട്ടാനൊരുങ്ങി സർക്കാർ. ഹൈസ്കൂൾ ക്ലാസുകൾ അരമണിക്കൂർ കൂട്ടാനാണ് തീരുമാനം. യുപിയിൽ രണ്ട് ശനിയാഴ്ചയും ഹൈസ്കൂളിന് ആറ് ശനിയാഴ്ചയും പ്രവൃത്തി ദിനമാക്കും.

അതേസമയം എൽപി ക്ലാസുകൾക്ക് ഇത്തവണ അധിക ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കേണ്ട എന്നാണ് തീരുമാനം. എൽപിയിൽ ഇപ്പോൾ തന്നെ 800 മണിക്കൂ‍ർ അധ്യയന സമയം ഉണ്ട്. യുപി തലത്തില്‍ 1000 മണിക്കൂർ അധ്യയനസമയം ഉറപ്പാക്കാനാണ് രണ്ട് അധിക ശനിയാഴ്ചകൾ ക്ലാസ് വെക്കുന്നത്.

ഹൈസ്കൂളിൽ 1200 മണിക്കൂർ ഉറപ്പാക്കാൻ ആറ്‌ അധിക ശനിയാഴ്ചയും ദിവസം അരമണിക്കൂർ ക്ലാസ് സമയം കൂട്ടാനും ആണ് സർക്കാർ തീരുമാനം. എന്നാൽ അരമണിക്കൂർ അധിക ക്ലാസ് വെള്ളിയാഴ്ച ഉണ്ടാവില്ല.

ആഴ്ചയിൽ തുടർച്ചയായി ആറ്‌ പ്രവൃത്തിദിനം വരാത്ത രീതിയിലായിരിക്കും ശനിയാഴ്ചത്തെ ക്ലാസ്സുകളുടെ ക്രമീകരണം. ഹൈക്കോടതിയുടെ അന്ത്യശാസനയ്ക്ക് പിന്നാലെയാണ് സർക്കാർ പുതിയ അധ്യയനവർഷത്തെ കലണ്ടർ തീരുമാനിച്ചത്.

ജ്യോതി കണ്ണൂരിലുമെത്തി; സമൂഹമാധ്യമത്തിൽ തെയ്യത്തോടൊപ്പമുള്ള വീഡിയോ

കണ്ണൂർ: പാക്കിസ്ഥാൻ ചാരവൃത്തി നടത്തിയ ഹരിയാനയിലെ യുട്യൂബര്‍ ജ്യോതി മല്‍ഹോത്ര കണ്ണൂരിലുമെത്തി. പയ്യന്നൂരിനു സമീപത്തെ കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തില്‍ നിന്നുള്ള തെയ്യത്തിന്‍റെ വീഡിയോ ജ്യോതി തന്നെയാണ് തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ചിരിക്കുന്നത്.

വിവരം പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ കേരളത്തില്‍ നടത്തിയ ഏഴുദിവസത്തെ സന്ദര്‍ശനത്തിനിടെ ജ്യോതി ഈ ക്ഷേത്രത്തിലുമെത്തിയെന്നാണ് വിലയിരുത്തൽ.

കൊച്ചി മട്ടാഞ്ചേരി കപ്പല്‍ശാലയുള്‍പ്പെടെ ജ്യോതി സന്ദര്‍ശിക്കുകയും മട്ടാഞ്ചേരിയില്‍ ഹോട്ടലില്‍ താമസിച്ചതായും നിരവധി ബാങ്ക് അക്കൗണ്ടുകള്‍ ഉള്ളതായും കണ്ടത്തിയതിനു പിന്നാലെ കേരള പൊലീസും ജ്യോതിയുടെ സന്ദര്‍ശനത്തെപ്പറ്റി അന്വേഷിക്കുന്നുണ്ട്.

അതിനിടെ ജ്യോതി കാങ്കോല്‍ ആലക്കാട് കാശിപുരം വനശാസ്താ ക്ഷേത്രത്തിലുമെത്തിയതായി വിവരം. ഓപ്പറേഷന്‍ സിന്ദൂറിന്‍റെ സമയത്ത് പാക്കിസ്ഥാന് വിവരങ്ങൾ ചോര്‍ത്തി നല്‍കിയെന്ന കുറ്റത്തിന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി

നഷ്ടപരിഹാരം ലഭിക്കാൻ ഭാര്യയുടെ പുനർവിവാഹം തടസമല്ലെന്ന് ഹൈക്കോടതി കൊച്ചി: ഭർത്താവ് വാഹനാപകടത്തിൽ മരിച്ചതിനെ...

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ ബെംഗളൂരു: സോഷ്യൽ...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

അലുവ അതുൽ വധക്കേസ്: പ്രമുഖ സിനിമാ നിർമ്മാതാവിന്റെ ക്വാറിയിൽ ഗുണ്ടകൾ ഒളിവിലായിരുന്നെന്ന് റിപ്പോർട്ട്; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്!

കൊല്ലം: കരുനാഗപ്പള്ളിയിലെ കുപ്രസിദ്ധ ഗുണ്ട അലുവ അതുലിനെ പട്ടാപ്പകൽ വെട്ടിക്കൊന്ന കേസിലെ...

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു

“ഗ്യാസ് ക്ഷാമത്തിൽ സർക്കാർ ഇടപെടൽ”; പുതിയ മുൻഗണന പട്ടിക പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്തെ...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

Related Articles

Popular Categories

spot_imgspot_img