ഗതാഗതം തടസ്സപ്പെടുത്തി പൊതുനിരത്തിൽ വാഹന ഷോ നടത്തിയ സ്കൂൾ വിദ്യാർത്ഥികൾക്കെതിരെ നടപടി. സൂറത്തിലെ ജഹാംഗിർപുരയിൽ ഫെബ്രുവരി ഏഴിനാണ് സംഭവം. സൂറത്തിലെ പ്രമുഖ സ്കൂളിലെ വിദ്യാർഥികളാണ് 35 ആഡംബര കാറുകളുമായി വാഹന പരേഡ് നടത്തിയത്.
12-ാം ക്ലാസ് വിദ്യാർഥികളാണ് ഇത്തരത്തിൽ പൊതുനിരത്ത് ഉപയോഗപ്പെടുത്തി ഷോ കാണിച്ചത്.
സ്കൂളിലെ യാത്രയയപ്പ് പരിപാടിയോടനുബന്ധിച്ചാണ് വിദ്യാർഥികൾ വാഹനങ്ങളുമായി നിരത്തിലിറങ്ങിയത്. വാഹന പരേഡിന്റെ ഡ്രോൺ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് ഗതാഗത നിയമ ലംഘനത്തിന് നടപടി സ്വീകരിച്ചു.