പൊടിപൊടിക്കുന്ന കലോത്സവം: ആഘോഷ വേദിയിൽ സ്വർണ്ണക്കപ്പിനായി കണ്ണൂരിന്റെ കുതിപ്പ്

കൊല്ലത്ത് സ്വർണ്ണക്കപ്പിനായുള്ള ആവേശകരമായ പോരാട്ടം തുടരുകയാണ്.ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവ വേദിയ്ക്കാണ് കൊല്ലം സാക്ഷ്യം വഹിക്കുന്നത്. പുസ്തകത്തിനും പഠനത്തിനും പരീക്ഷകൾക്കും വിട നൽകി പാട്ടും നൃത്തവും ചിരിയും സമ്മാനങ്ങളും ചിലർക്ക് അല്പം പരിഭവത്തിന്റെ കണ്ണീരും നൽകി മടങ്ങുന്ന ആഘോഷ ദിനങ്ങൾ . ഇപ്പോഴിതാ നാലാംദിനം മത്സരങ്ങൾ പുരോഗമിക്കവേ പോയിൻറ് പട്ടികയിൽ കണ്ണൂർ ജില്ല മുന്നിൽ. 763 പോയിൻറുകൾ നേടിയാണ് കണ്ണൂർ സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ മുന്നിലുള്ളത്. 758 പോയിൻറുമായി നിലവിലെ ജേതാക്കളായ കോഴിക്കോടാണ് രണ്ടാമത്. 752 പോയിൻറുമായി പാലക്കാട് മൂന്നാമതുണ്ട്.തൃശൂർ 733, കൊല്ലം 725, മലപ്പുറം 722, എറണാകുളം712, തിരുവനന്തപുരം687, ആലപ്പുഴ 674, കോട്ടയം 661, കാസർകോട് 661, വയനാട് 633 ,പത്തനംതിട്ട 600, ഇടുക്കി 578 എന്നിങ്ങനെയാണ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4.30 വരെയുള്ള മത്സരഫലങ്ങൾ പ്രകാരമുള്ള പോയിൻറ് നില.

ഹൈസ്കൂൾ വിഭാഗത്തിൽ 37 പോയിൻറുമായും ഹയർ സെക്കൻഡറി വിഭാഗത്തിൽ392 പോയിൻറുമായും കണ്ണൂർ ജില്ല തന്നെയാണ് മുന്നിട്ടുനിൽക്കുന്നത്.അഞ്ച് ദിവസത്തെ കലാമേളക്ക് തിങ്കളാഴ്ചയാണ് സമാപനം. 24 വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. കൊല്ലം ആശ്രാമം മൈതാനത്ത്​​ ഒരുക്കിയ ‘ഒ.എൻ.വി സ്മൃതി’യാണ് പ്രധാനവേദി. എച്ച്​.എസ്​, എച്ച്​.എസ്​.എസ്​ ജനറൽ, എച്ച്​.എസ്​ സംസ്കൃതം, അറബിക്​ വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ്​ മത്സരങ്ങൾ നടക്കുന്നത്​. 10,000ലേറെ വിദ്യാർഥികളാണ് കലോത്സവത്തിൽ പങ്കെടുക്കുന്നത്.

Read Also : മകരവിളക്കിന് 800 കെഎസ്ആര്‍ടിസി ബസുകൾ സർവീസ് നടത്തും; മന്ത്രി കെ ബി ഗണേഷ് കുമാർ

spot_imgspot_img
spot_imgspot_img

Latest news

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം

ആകാശത്ത് ഉരുക്കുകോട്ട; ഇന്ത്യൻ സുദർശന ചക്രം ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ വിമാനങ്ങളും ക്രൂയിസ് മിസൈലുകളും...

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍

ട്രംപിന്റെ തീരുവ ഭീഷണി; നരേന്ദ്രമോദി ജപ്പാനില്‍ ടോക്യോ: അമേരിക്ക ചുമത്തിയ അധിക തീരുവ...

ബസ് അപകടത്തിൽ അഞ്ചു മരണം

കാസർകോട്: കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ ബസ് അപകടത്തിൽ അഞ്ചു...

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം

ഇന്ത്യ-യുഎസ് താരിഫ്: പുതിയ വിപണി തേടി രാജ്യം ന്യൂഡൽഹി: യുഎസ് ഇന്ത്യയ്‌ക്കെതിരെ ഏർപ്പെടുത്തിയ...

Other news

Related Articles

Popular Categories

spot_imgspot_img