രാവിലെ 10.30 നു സൗദി കോടതിയാണ് കേസ് പരിഗണിക്കുക
കോഴിക്കോട്: വധശിക്ഷ വിധിക്കപ്പെട്ട് സൗദിയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. ഇന്ത്യന്‍ സമയം രാവിലെ 10.30 നു സൗദി കോടതിയാണ് കേസ് പരിഗണിക്കുക. മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കുടുംബം.(Saudi court will consider Abdul Rahim’s case again today)
നേരത്തെ ആറ് തവണ കേസ് പരിഗണിച്ചപ്പോഴും വിവിധ കാരണങ്ങളാല്‍ മാറ്റിവെക്കുകയാണ് ചെയ്തത്. കഴിഞ്ഞ 15ന് കോടതി ഹര്‍ജി പരിഗണിച്ചെങ്കിലും സൂക്ഷ്മ പരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി ഇന്നത്തേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു.
സൗദി ബാലനായ അനസ് അല്‍ ശാഹിരി കൊല്ലപ്പെട്ട കേസില്‍ റഹീമിന് 34 കോടി രൂപ ദയാധനം കൈപ്പറ്റി കുടുംബം മാപ്പ് നല്‍കിയതോടെയാണ് മോചനത്തിനുള്ള വഴി തെളിഞ്ഞത്. 2006ല്‍ ആണ് അബ്ദുൽ റഹീം ഡ്രൈവറായി ജോലി ലഭിച്ച് റിയാദിലെത്തിയത്.