അതിർത്തി സുരക്ഷാ ചട്ടങ്ങൾ പാലിക്കാത്തതിനും തൊഴിൽ നിയമ ലംഘനം , അനധികൃത താമസം എന്നീ വകുപ്പുകളിലുമായി 16565 പ്രവാസികളെ സൗദി അറേബ്യ അറസ്റ്റ് ചെയ്തതായി അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. (Saudi Arabia arrests 16000 expatriates for illegal stay and violation of labor law)
അനധികൃതമായി രാജ്യം വിടാൻ ശ്രമിചച്ചതിന് 4676 പേരും അനധികൃത താമസത്തിന് 9969 പേരും തൊഴിൽ ചട്ടങ്ങൾ ലംഘിച്ചതിന് 1920 പേരും അറസ്റ്റിലായി. യെമനികളും എത്യോപ്യക്കാരുമാണ് അനധികൃതമായി അതിർത്തി കടന്ന് സൗദിയിലേകക്ക് എത്താനും തിരികെ പോകാനും ശ്രമിച്ചത്. നിയമ ലംഘനങ്ങൾക്ക് 15 വർഷം തടവും 10 ലക്ഷം റിയാൽ വരെ പിഴയും ലഭിക്കും.