ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം

ഇടുക്കിയിൽ വീണ്ടും വിമാനം ഇറങ്ങുമോ ?? തടസങ്ങൾ നീക്കാൻ പട്ടാളം.


പെരിയാർ ടൈഗർ റിസർവിനോട് ചേർന്ന് ഇടുക്കിയുടെ സ്വപ്ന പദ്ധതിയായ സത്രം എൻസിസി എയർ സ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ യാഥാർഥ്യത്തിലേക്കെന്ന് സൂചന.

എയർസ്ട്രിപ്പ് അടിയന്തിരമായി ആരംഭിക്കുന്നതിന് വേണ്ടി എൻസിസി ഡയരക്ടർ ജനറൽ ഗുൽബിർപാൽ സിങ് സ്ഥലം സന്ദർശിച്ചു.

എന്ത് തടസങ്ങൾ ഉണ്ടായാലും നിയമപരമായ നീക്കങ്ങളിലൂടെ മറികടന്ന് എയർ സ്ടിപ്പിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വാഴ്ച നാലോട് കൂടിയാണ് അദ്ദേഹം എയർ സ്ട്രിപ്പിൽ എത്തിയത്.

ഇടിഞ്ഞ് പോയ സംരക്ഷണ ഭിത്തിയുടെ ഭാഗവും മററു പരിസര പ്രദേശങ്ങളും അദ്ദേഹം വീക്ഷിച്ചു. കൂടാതെ എയർ വിങ് കേഡറ്റുകൾക്ക് ഇനിയും ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചും പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യാഗസ്ഥരോട് അദ്ദേഹം ചോദിച്ചറിഞ്ഞു.

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

ജില്ലയിലെ ഏറ്റവും നല്ല എൻസിസി കേഡറ്റുകൾക്ക് അവാർഡുകളും നൽകി .
മൂന്നര കൊല്ലത്തിന് മുൻപ് ഇടുക്കിയിലെ സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കി മൂന്നര വർഷമായിട്ടും പ്രവർത്തനം തുടങ്ങാനായിട്ടില്ല.

വനംവകുപ്പിൻറെ എതിർപ്പ് മൂലം പണികൾ അനന്തമായി നീളുന്നതാണ് പ്രവർത്തനം തുടങ്ങാൻ തടസ്സം. ഇതുമൂലം വർഷം തോറും ആയിരം എൻസിസി കേഡറ്റുകൾക്ക് വിമാനം പറത്താൻ പഠിക്കാനുള്ള അവസരമാണ് ഇല്ലാതായിരിക്കുന്നത്.

അതിൽ ഇടുക്കി ജില്ലയിലെ ഇരുന്നൂറോളം പേർക്കും അവസരം ലഭിക്കും എന്നുള്ളതാണ് വേറൊരു പ്രത്യേകത.

എൻസിസി യിലെ എയർവിംഗ് കേഡറ്റുകൾക്ക് പരിശീലനം നടത്താനാണ് പതിമൂന്ന് കോടി രൂപ മുടക്കി ഇടുക്കിയിലെ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമ്മിച്ചത്. പണികൾ അവസാന ഘട്ടത്തിലെത്തിയപ്പോഴാണ് വനംവകുപ്പ് തടസവുമായി രംഗത്തെത്തിയത്.

400 മീറ്റർ റോഡ് വനം വകുപ്പിന്റെ ഏതിർപ്പ് മൂലം ഇപ്പഴും മുടങ്ങി കിടക്കുന്നു. 2022 ഡിസംബറിലാണ് പരീക്ഷണ പറക്കലും ലാൻഡിംഗും എയർ സ്ടിപ്പിൽ നടത്തിയത്.

അടിയന്തര സാഹചര്യമുണ്ടായാല് ദുരന്തനിവാരണ പ്രവര്ത്തനങ്ങള്ക്ക് ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും സത്രത്തില് ഇറക്കാൻ കഴിയുമെന്ന് വ്യോമസേന സ്ഥിരീകരിച്ചിരുന്നു.

സത്രം എൻസിസി എയർ സ്ട്രിപ്പിന്റെ പ്രവർത്തനങ്ങൾ യാഥാർഥ്യത്തിലേക്കെന്ന്

റൺവേയ്‌ക്കൊപ്പം വിമാനങ്ങൾ പാർക്കു ചെയ്യുന്നതിനുള്ള ഹാംഗർ. ഓഫീസ്, പരിശീലത്തിനെത്തുന്ന കുട്ടികൾക്കുള്ള താമസം സൗകര്യം എന്നിവയും പൂർത്തിയാക്കി.

വൈറസ് SW 80 വിഭാഗത്തിലുള്ള നാലു വിമാനങ്ങളും അനുവദിച്ചിട്ടുണ്ട്. റൺവേയുടെ നിർമാണങ്ങളും അതോടൊപ്പം വിമാനം സുരക്ഷിതമായി സൂക്ഷിക്കാനുള്ള ഹാംഗറിംഗ് സംവിധാനവും വാച്ച്ടവർ എന്നിവയും ക്രമീകരിച്ചിട്ടുണ്ട്.


ഡയറക്ടർ ജനറലിനോടൊപ്പം എഡിജി മേജർ ജനറൽ രമേഷ് ഷൺമുഖം എൻസിസി ലെയ്‌സൺ ഓഫീസർ സി കെ അജി, റവന്യൂ , പോലീസ്, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു

ഭിക്ഷയാചിച്ച് സമരം നടത്തിയ അന്നക്കുട്ടി അന്തരിച്ചു ഇടുക്കി: ക്ഷേമപെൻഷൻ മുടങ്ങിയതോടെ അടിമാലി ടൗണിൽ ഭിക്ഷ...

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു

കിമ്മിന്റെ മകളെ ആദ്യമായി ലോകം കണ്ടു ബീജിങ്: ഉത്തരകൊറിയൻ നേതാവ് കിം ജോങ്...

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ ഗവേഷകർ

കാത്തിരുന്നോളൂ, ഇന്ന് രാത്രി ഭൂമിക്ക് അടുത്തുകൂടി ഈ ഛിന്നഗ്രഹം കടന്നുപോകും; ആവേശത്തിൽ...

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു; ഏഴ് പേരുടെ നില ഗുരുതരം

പാകിസ്ഥാനിൽ രാഷ്ട്രീയ റാലിയ്ക്ക് നേരെ ചാവേർ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു;...

ചുരുളികൊമ്പനെ മയക്കുവെടി വെക്കും

ചുരുളികൊമ്പനെ മയക്കുവെടി വെക്കും പാലക്കാട്: ആദ്യഘട്ട ചികിത്സ വിഫലമായതോടെ കാഴ്ച നഷ്ടപ്പെട്ട പാലക്കാട്ടെ...

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

കലക്ടറേറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ കോഴിക്കോട്: ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ...

Related Articles

Popular Categories

spot_imgspot_img