News4media TOP NEWS
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ യു.കെയിൽ അന്തരിച്ച മലയാളി നഴ്‌സ് സാബു മാത്യുവിന് വിടനൽകാനൊരുങ്ങി യു.കെ മലയാളികൾ; സംസ്‌കാരം ഈമാസം 17ന്: അന്ത്യയാത്രയേകാന്‍ സുഹൃത്തുക്കളും ബന്ധുക്കളും പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോടതിയില്‍

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള അ​വ​താ​ര​ക​, ശ്രീലങ്കൻ മലയാളികളുടെ മനം കവർന്ന സ​രോ​ജി​നി ശി​വ​ലിം​ഗം അ​ന്ത​രി​ച്ചു

റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള അ​വ​താ​ര​ക​, ശ്രീലങ്കൻ മലയാളികളുടെ മനം കവർന്ന സ​രോ​ജി​നി ശി​വ​ലിം​ഗം അ​ന്ത​രി​ച്ചു
December 10, 2024

കോ​യ​മ്പ​ത്തൂ​ർ : ശ്രീലങ്കയിലെ മുൻ ദേശീയ റേഡിയോ ചാനൽ ആയിരുന്ന റേ​ഡി​യോ സി​ലോ​ണി​ലെ മ​ല​യാ​ള പ​രി​പാ​ടി​ക​ളു​ടെ അ​വ​താ​ര​ക സ​രോ​ജി​നി ശി​വ​ലിം​ഗം (89) അ​ന്ത​രി​ച്ചു.

മലയാളികളുടെ ഹൃദയത്തിൽ ഇടം നേടിയ പാ​ല​ക്കാ​ട് കൊ​ടു​വാ​യൂ​ർ എ​ത്ത​ന്നൂ​ർ സ്വ​ദേ​ശി​നി​യാ​ണ്. സരോജിനി പൂ​നാ​ത്ത് ദാ​മോ​ദ​ര​ൻ നാ​യ​ർ- കൂ​ട്ടാ​ല​വീ​ട്ടി​ൽ വി​ശാ​ലാ​ക്ഷി​യ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പി​താ​വ് ദാ​മോ​ദ​ര​ൻ നാ​യ​ർ പ്ര​തി​രോ​ധ വ​കു​പ്പി​ൽ ഡെ​പ്യൂ​ട്ടി ക​ൺ​ട്രോ​ള​റാ​യി​രു​ന്നു.

കോ​യ​മ്പ​ത്തൂ​ർ വ​ട​വ​ള്ളി മ​രു​തം ന​ഗ​റി​ൽ മ​ക​ൾ രോ​ഹി​ണി​യു​ടെ വീ​ട്ടി​ൽ ഇന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.സ​രോ​ജി​നി വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ളാ​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

മീ​റ​റ്റി​ൽ ജ​നി​ച്ച സ​രോ​ജി​നി​ കൊ​ൽ​ക്ക​ത്ത​യി​ലും പു​ണെ​യി​ലു​മാ​യാണ് പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സം പൂർത്തിയാക്കിയത്. കൊ​ടു​വാ​യൂ​ർ ഹൈ​സ്കൂ​ളി​ൽ​നി​ന്ന് പത്താംതരം പാ​സാ​യ​തി​നു​ശേ​ഷം കോ​യ​മ്പ​ത്തൂ​രി​ലും ചെ​ന്നൈ​യി​ലു​മാ​യി​രു​ന്നു കോ​ള​ജ് വി​ദ്യാ​ഭ്യാ​സം.

മദ്രാസ്‌ ക്രിസ്ത്യൻ കോളജിൽ ബിഎ ഓണേഴ്സിന് പഠിക്കുമ്പോഴാണ് ശ്രീലങ്കന്‍ സ്വദേശിയായ ആർ ആർ ശിവലിംഗത്തെ കണ്ടുമുട്ടിയതും വിവാഹിതരായതും. തുടര്‍ന്ന് ശ്രീലങ്കയിലെത്തിയ ശേഷം മുപ്പത്തിയാറാം വയസിലാണ് 1971ല്‍ സിലോൺ ബ്രോഡ്കാസ്റ്റിങ് കോർപറേഷനില്‍ (എസ്എൽബിസി) മലയാള പ്രക്ഷേപണ വിഭാഗത്തിൽ അനൗൺസറായി കരിയർ തുടങ്ങിയത്. 12 വര്‍ഷക്കാലം മലയാളം അവതാരികയായി ജോലി ചെയ്തു. മികച്ച അവതാരക എന്ന നിലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സരോജിനി പ്രശസ്തയായി.

ശ്രീലങ്കയിലെ രാഷ്‌ട്രീയസാഹചര്യം മാറിയതോടെ 1983ല്‍ ജോലി വിട്ടു. പിന്നീട് ശ്രീലങ്ക വിട്ട് നാട്ടിലെത്തുകയും ചെയ്തു. ഭര്‍ത്താവുമൊത്ത് സ്വന്തം നാട്ടിലേക്ക് മടങ്ങി. ആണ്‍മക്കള്‍ രണ്ടുപേരും കുറച്ചുകാലം കൂടി ശ്രീലങ്കയിൽ തുടര്‍ന്നു.

പിന്നീട് അവരും ശ്രീലങ്ക വിട്ട് ന്യൂസിലന്റിലേക്കും അമേരിക്കയിലേക്കും കുടിയേറി. മകള്‍ കുടുംബവുമൊത്ത് കോയമ്പത്തൂരില്‍ സ്ഥിരതാമസമാക്കി. 1999ല്‍ ഭര്‍ത്താവ് ശിവലിംഗം മരിച്ചതോടെയാണ് സരോജിനി മകള്‍ക്കൊപ്പം കോയമ്പത്തൂരിലേക്ക് പോയത്. മക്കള്‍ ദാമോദരന്‍, ശ്രീധരന്‍, രോഹിണി.

Related Articles
News4media
  • Kerala
  • News
  • Top News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് ...

News4media
  • Kerala
  • News
  • Top News

12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

News4media
  • Featured News
  • India
  • News

ജയ്പൂരിൽ മാളൂട്ടി സിനിമ മോഡൽ രക്ഷാപ്രവർത്തനം വിഫലം; കുഴൽക്കിണറിൽ നിന്നും പുറത്തെടുത്ത 5 വയസുകാരൻ മരി...

News4media
  • India
  • News

വലിയ വിമാനങ്ങളിൽ മാത്രമുണ്ടായിരുന്ന ഇന്‍ഫ്‌ളൈറ്റ് വിനോദ സംവിധാനം, വിസ്ത സ്ട്രീം ഇനി എയർ ഇന്ത്യയുടെ ച...

News4media
  • India
  • News

മുസ്‌ലിങ്ങൾ രാജ്യത്തിന് അപകടകരമാണ്, അവർ രാജ്യത്തിന് എതിരാണ്, രാജ്യപുരോഗതി ആഗ്രഹിക്കാത്തവരാണ്, അവരെ ക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]