കൊല്ലം: ചവറ, മുകുന്ദപുരം മേനാമ്പള്ളി സ്വദേശിനി സരിത പലതവണയായി 34 ലക്ഷം രൂപയാണ് വീട്ടമ്മയുടെ കയ്യിൽ നിന്ന് തട്ടിയെടുത്തത്.Saritha arrested in the case of stealing 34 lakhs from the hand of the housewife
സൂപ്പർമാർക്കറ്റ് ബിസിനസ്സിൽ പങ്കാളിയാക്കാമെന്നും തന്റെ സ്വന്തം പേരിലുള്ള മത്സ്യബന്ധന ബോട്ടിന്റെ ലാഭവിഹിതം നൽകാമെന്നും വാഗ്ദാനംചെയ്താണ് പണം തട്ടിയത്. വീട്ടമ്മയുടെ പരാതിയിൽ സരിതയെ (39) ചവറ പോലീസ് അറസ്റ്റ് ചെയ്തു.
ചവറ മേനാമ്പള്ളി സ്വദേശിനിയായ വീട്ടമ്മയേയും ഭര്‍ത്താവിനെയുമാണ് ഇവര്‍ കബളിപ്പിച്ച് പണം തട്ടിയത്. പോലീസ് പറയുന്നത്: സൂപ്പര്‍മാര്‍ക്കറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നും ലാഭവിഹിതം വാങ്ങിനല്‍കാമെന്നും ഇവര്‍ പരാതിക്കാരോട് പറഞ്ഞിരുന്നു.
സരിതയുടെ പേരില്‍ മത്സ്യബന്ധന ബോട്ട് ഉണ്ടെന്നും അതില്‍ പങ്കാളിയാക്കാമെന്നും വാഗ്ദാനം നല്‍കി. പലപ്പോഴായി 34,70,000 രൂപയാണ് തട്ടിയെടുത്തത്.
പണം നല്‍കിയിട്ടും വാഗ്ദാനംചെയ്ത ലാഭവിഹിതം കിട്ടാതായതിനെത്തുടര്‍ന്ന് പണം തിരികെ ചോദിക്കാനായി സരിതയുടെ വീട്ടില്‍ച്ചെന്ന വീട്ടമ്മയേയും ഭര്‍ത്താവിനെയും സരിതയും ഭര്‍ത്താവും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇവര്‍ ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
പോലീസ് നടത്തിയ അന്വേഷണത്തില്‍ സരിത സ്ഥിരം തട്ടിപ്പുകാരിയാണെന്നും ഒട്ടേറെ ആളുകളെ വഞ്ചിച്ച് കോടിക്കണക്കിന് രൂപ തട്ടിയെടുത്തിട്ടുള്ളതായും കണ്ടെത്തി. ധാരാളം പേരെ സമാനമായ രീതിയിൽ വഞ്ചിച്ച് കോടിക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തതായി പോലീസ് പറഞ്ഞു.
കരുനാഗപ്പള്ളി എ.സി.പി. വി.എസ്.പ്രദീപ്കുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ചവറ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍.ബിജു, എസ്.ഐ. ഗോപാലകൃഷ്ണന്‍, എ.എസ്.ഐ. മിനിമോള്‍, എസ്.സി.പി.ഒ.മാരായ രഞ്ജിത്ത്, മനീഷ്, അനില്‍ എന്നിവരടങ്ങിയ പോലീസ് സംഘമാണ് സരിതയെ അറസ്റ്റ് ചെയ്തത്.