ഐപിഎല്ലിൽ മോശം ഫോം തുടരുന്ന പഞ്ചാബ് തുടർച്ചയായി നാലാം പരാജയം നേരിട്ടതിന് പിന്നാലെ വിശദീകരണവുമായി ക്യാപ്റ്റൻ സഞ്ജു സാംസൺ. ഇന്ന് പഞ്ചാബിനെതിരെ 5 വിക്കറ്റിന്റെ തോൽവി വഴങ്ങിയ ശേഷം സംസാരിക്കവെയാണ് തോൽവിയെ കുറിച്ചുള്ള വിചിത്രമായ കാരണം സഞ്ജു വെളിപ്പെടുത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനം പാളിയോ എന്ന ചോദ്യത്തിന് ഇതിനേക്കാൾ മികച്ച റൺസ് ആയിരുന്നു ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത് എന്ന് സഞ്ജു മറുപടി പറഞ്ഞു.
സഞ്ജുവിന്റെ വാക്കുകൾ:
”ഞങ്ങള്‍ക്ക് കുറച്ച് കൂടി റണ്‍സ് വേണമായിരുന്നു. 10-15 റണ്‍സ് കുറവായിരുന്നുവെന്നാണ് കരുതുന്നത്. നന്നായി കളിച്ചിരുന്നെങ്കില്‍ 160-ല്‍ കൂടുതല്‍ റൺസ് എളുപ്പത്തില്‍ ലഭിക്കുമായിരുന്നു. അത്തരത്തിലുള്ള വിക്കറ്റാണിത്. വേണ്ടത്ര റണ്‍സ് വന്നില്ല, അവിടെയാണ് കളി തോറ്റത്. 60-170 നല്ല സ്‌കോര്‍ ആയിരിക്കുമെന്ന് ഞങ്ങള്‍ കരുതി. നിലവാരമുള്ള അഞ്ച് ബൗളര്‍മാരുണ്ടെങ്കിലും എക്‌സ്ട്രാ ഒരു ബൗളര്‍ കൂടി ഉണ്ടായിരുന്നെങ്കില്‍ നന്നാകുമായിരുന്നു. ടീം കൂടുതല്‍ റണ്‍സ് നേടേണ്ടതുണ്ട്. ”