നാടകീയ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡൽഹി രാജസ്ഥാൻ മത്സരത്തിൽ ഡൽഹിക്ക് 20 റൺസിന്റെ വിജയം. 46 പന്തില്‍ ആറ് സിക്‌സും എട്ട് ബൗണ്ടറികളുമായി 86 റണ്‍സെടുത്ത സഞ്ജുവിന്റെ ഇന്നിങ്‌സ് രാജസ്ഥാനെ തുണച്ചില്ല. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സഞ്ജുവും കൂട്ടരും നിശ്ചിത ഓവറില്‍ 201റണ്‍സെടുത്ത് കീഴടങ്ങി. ഡല്‍ഹിക്ക് 20 റണ്‍സിന്റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസ് നേടി. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക്കും അഭിഷേക് പൊരേലും അര്‍ധ സെഞ്ചുറി നേടിയതോടെ മികച്ച അടിത്തറയാണ് അവർക്ക് ലഭിച്ചത്. ആദ്യ നാലോവറില്‍ത്തന്നെ മക്ഗുര്‍ക്ക് അര്‍ധ സെഞ്ചുറി തികച്ചു. അഭിഷേക് പൊരേല്‍ 36 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും സഹിതം 65 റണ്‍സാണ് നേടിയത്. . അക്സര്‍ പട്ടേല്‍ (15), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (15), ഡല്‍ഹിക്കായി അരങ്ങേറ്റം നടത്തിയ ഗുലാബ്ദിന്‍ നായിബ് (15 പന്തില്‍ 19), റാസിഖ് സലാം (9), കുല്‍ദീപ് യാദവ് (5*) എന്നിവരും ഡെൽത്തകി നിരയിൽ ബാറ്റിങിനിറങ്ങി.
രാജസ്ഥാനെ മറുപടി ബാറ്റിങ്ങിൽ യശസ്വി ജയ്‌സ്വാള്‍ ഓപ്പൺ ചെയ്തയുടൻ കൂടാരം കയറി. പിന്നീടായിരുന്നു സഞ്ജു സാംസന്റെ വരവ്. ജോഷ് ബട്‌ലറിനെ കൂട്ടുപിടിച്ച് പവര്‍ പ്ലേയില്‍ 67 റണ്‍സ് നേടി സഞ്ജു അടിത്തറ ഭദ്രമാക്കി. 12-ാം ഓവറില്‍ സഞ്ജു അര്‍ധ സെഞ്ചുറി തികച്ചു. 16-ാം ഓവര്‍ സഞ്ജു പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷ കുറഞ്ഞു.മുകേഷ് കുമാറിന്റെ പന്തില്‍ ബൗണ്ടറി ലൈനിനരികത്തുവെച്ച് ഷായ് ഹോപ്പിന് ക്യാച്ചായാണ് സഞ്ജു മടങ്ങിയത്. ക്യാച്ചെടുത്തശേഷം നിയന്ത്രണം നഷ്ടമായ ഷായ് ഹോപ്പ് ബൗണ്ടറി ലൈനില്‍ ചവിട്ടി എന്നത് ടി വി റീപ്ളേകളിൽ വ്യക്തമാണ്. എന്നാൽ, ദൃശ്യങ്ങള്‍ പരിശോധിച്ച ടിവി അമ്പയര്‍ വിധിച്ചത് ഔട്ട്.
ഹോപ്പിന്‍റെ കാല്‍ ബൗണ്ടറി ലൈനിലെ കുഷ്യനില്‍ തട്ടുന്നത് റീപ്ലേകളില്‍ വ്യക്തമായി കണ്ടിട്ടും ഔട്ട് വിളിച്ചതോടെ സഞ്ജു ഫീൽഡ് അമ്പയറിന്റെ അരികിലെത്തി. മലയാളിയായ കെ എന്‍ അനന്തപത്മനാഭനായിരുന്നു അമ്പയർ. എന്നാല്‍ അമ്പയറുടെ തീരുമാനം അന്തിമമാണെന്നു അദ്ദേഹവും വ്യക്തമാക്കി. സഞ്ജു റിവ്യു എടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കിയതോടെ കലിപ്പിലാണ് സഞ്ജു കളം വിട്ടത്. പിന്നാലെ, ഡോണോവന്‍ ഫെറെയ്‌റയും അശ്വിനും പുറത്തായതോടെ രാജസ്ഥാന്റെ പ്രതീക്ഷകള്‍ അസ്തമിച്ചു.
Read also: റഷ്യൻ മനുഷ്യക്കടുത്ത്; മുഖ്യ ഇടനിലക്കാരായ തിരുവനന്തപുരം സ്വദേശികൾ അറസ്റ്റിൽ