തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ വീണ്ടും പ്രതിഷേധവുമായി ശുചീകരണ തൊഴിലാളികൾ. നഗരസഭാ കവാടങ്ങൾക്കു മുകളിൽ കയറിയാണ് പ്രതിഷേധം നടത്തുന്നത്. പെട്രോളുമായി എത്തിയ തൊഴിലാളികൾ ആത്മഹത്യാ ഭീഷണിയും മുഴക്കി. (Sanitation workers again protest in Thiruvananthapuram)
തങ്ങളുടെ ആവശ്യങ്ങൾ അധികൃതർ അംഗീകരിക്കാൻ തയ്യാറാകുന്നില്ല, നേരത്തേ നൽകിയ വാഗ്ദാനം പാലിച്ചില്ല എന്നീ ആരോപണങ്ങളാണ് പ്രതിഷേധക്കാർ ഉന്നയിക്കുന്നത്. പ്രതിഷേധിക്കുന്ന ശുചീകരണ തൊഴിലാളികളെ ജാതി അധിക്ഷേപം നടത്തിയെന്നും ഇവർ ആരോപിച്ചു. നഗരസഭാ കൗൺസിലർ ഗായത്രി ബാബുവിനെതിരെയാണ് ആരോപണം.
പിടിച്ചെടുത്ത വാഹനങ്ങൾ കോടതി വഴി വാങ്ങിക്കോളാൻ പറഞ്ഞുവെന്നും തൊഴിലാളികൾ പറയുന്നു. ഒരു മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ശുചീകരണ തൊഴിലാളികൾ നഗരസഭയ്ക്ക് മുന്നിൽ ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
അസംസ്‌കൃത വസ്തുക്കളുടെ വില കുത്തനെ ഉയർന്നു, സിമന്റ് കമ്പനികൾ നഷ്ടത്തിലേക്ക് ; സ്വന്തമാക്കി വില ഉയർത്താൻ കോർപ്പറേറ്റ് ഭീമൻമാർ