കൊല്ലം: വർഷങ്ങൾക്ക് മുൻപ് അച്ഛനെ നഷ്ടപെട്ടുപോയ അച്ഛനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് സംഗീർത്ഥന എന്ന പെൺകുട്ടി. കൊല്ലം പത്തനാപുരം ഗാന്ധിഭവനിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
നാലു വർഷം മുൻപ് അമ്മ മരിച്ചതോടെയാണ് നോക്കാൻ ആരുമില്ലാതെ സംഗീർത്ഥന ഗാന്ധിഭവനിൽ എത്തിയത്. മാനസിക വെല്ലുവിളി നേരിടുന്ന സംഗീതയുടെ അച്ഛൻ വർഷങ്ങൾക്ക് മുൻപ് ആരോടും പറയാതെ വീട്ടിൽ നിന്നും പോകുകയായിരുന്നു.
ഇതേ തുടർന്ന് അച്ഛനെ നഷ്ടമായി എന്നാണ് അമ്മയും മകൾ സംഗീർത്ഥന കരുതിയത്. തുടർന്ന് അമ്മയും വിട പറഞ്ഞതോടെ സംഗീർത്ഥന ഒറ്റക്കായി.
തുടർന്ന് ഗാന്ധിഭവനിൽ കഴിയുന്നതിനിടെയാണ് മെഡിക്കൽ കോളേജിൽ നിന്നും ആരും നോക്കാനില്ലാതെ കുറച്ചു പേരെ ഗാന്ധിഭവനിലേക്ക് എത്തിച്ചത്. ആ കൂട്ടത്തിൽ സംഗീർത്ഥനയുടെ അച്ഛനും ഉണ്ടായിരുന്നു.
മകളെ ആദ്യം തിരിച്ചറിഞ്ഞത് അച്ഛനായിരുന്നു. ‘പാറു’ എന്ന് വിളിച്ച് ഓടിയെത്തിയപ്പോഴാണ് മകളും അച്ഛനെ തിരിച്ചറിഞ്ഞത്. അമ്മയുടെ മരണത്തോടെ ജീവിതമൊരു ചോദ്യചിഹ്നമായി തുടരുമ്പോഴാണ് സംഗീർത്ഥനയ്ക്ക് അച്ഛനെ തിരികെ ലഭിച്ചത്.
ഇനി അച്ഛന് വേണ്ടി പഠിച്ചു ജോലി വാങ്ങി അച്ഛനെ പൊന്നുപോലെ നോക്കണം എന്നാണ് സംഗീർത്ഥനയുടെ ആഗ്രഹവും ലക്ഷ്യവും.
Summary: Sangeerthana, a young girl from Kollam who lost her father years ago, was reunited with him in a heartwarming moment at Gandhibhavan in Pathanapuram. The emotional reunion marks a joyful chapter in her life.









