ഡബ്ലിൻ: സാൻഡിഫോർഡ് നിവാസി സിജോ തോമസിന്റെ പിതാവ് അയർലൻഡിൽ നിര്യാതനായി.
മകനെയും കുടുംബത്തെയും സന്ദർശിക്കുവാൻ ഭാര്യയോടൊപ്പം അയർലൻഡ് സന്ദർശനത്തിന് എത്തിയതായിരുന്നു തോമസ് മൈക്കിൾ (75).
എറണാകുളം ജില്ലയിലെ പാദുവപുരം പന്തക്കൽ സ്വദേശിയാണ്. മകൻ സിജോ തോമസും ഭാര്യ മറീന തോമസും ഡബ്ലിനിലെ സാൻഡിഫോർഡ് ആണ് താമസിക്കുന്നത്.
ലിതാ തോമസ് മകളും ബിജു റാഫേൽ മരുമകനുമാണ്. തോമസ് ഹൃദയസ്തംഭനം മൂലം മരണപ്പെടുകയായിരുന്നു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കുകയാണ് സിജോ തോമസും കുടുംബവും.
സാൻറിഫോർഡ് മലയാളികളും, പള്ളി ഭാരവാഹികളും, ഇതര സംഘടനകളും നൽകുന്ന സഹായസഹകരണങ്ങൾ ദുഃഖാർത്തരായ കുടുംബത്തിന് ആശ്വാസം നൽകുന്നു.