web analytics

സന്തോഷവാർത്ത..! യുകെയിൽ ഈ വിഭാഗത്തിൽ പെടുന്നവർക്ക് ശമ്പള വർധനവ്….

ശമ്പള അവലോകന ബോഡികളിൽ നിന്നുള്ള ശുപാർശകൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് ഇംഗ്ലണ്ടിലെ ഡോക്ടർമാർക്കും അധ്യാപകർക്കും നാലു ശതമാനം ശമ്പളം വർധനവ് ലഭിക്കും.

ദന്ത ഡോക്ടർമാർ, അധ്യാപകർ,എൻഎച്ച്എസ് ജീവനക്കാർ, മിഡ് വൈഫുമാർ, സായുധ സേനകളിലെ അംഗങ്ങൾ എന്നിവർക്കും ശമ്പളം 4.5 ശതമാനം ശമ്പളം വർധിക്കും.

വിദ്യാഭ്യാസ യൂണിയനുകൾ തീരുമാനത്തെ സ്വാഗതം ചെയ്‌തെങ്കിലും ശമ്പളം നൽകാൻ പണം തികഞ്ഞില്ലെങ്കിൽ മറ്റു ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി.

എന്നാൽ ജൂനിയർ ഡോക്ടർമാർക്ക് 5.4 ശമ്പള വർധനവ് അപര്യാപ്തമാണെന്നാണ് ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെ നിലപാട്. 15 വർഷത്തെ പണപ്പെരുപ്പത്തിന് ആനുപാതികമായി 35 ശതമാനം വർധനവാണ് ഡോക്ടർമാർ ആവശ്യപ്പെടുന്നത്.

മൂന്ന് നവജാത ശിശുക്കളെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയി; മക്കളായി വളർത്തിയത് വർഷങ്ങളോളം; പക്ഷെ ചെറിയ അശ്രദ്ധ വർഷങ്ങൾക്കിപ്പുറം യുവതിയെ കുടുക്കി ! വധശിക്ഷ

സൗദിയുടെ ചരിത്രത്തിൽ ആദ്യമായി വ്യത്യസ്തമായ ഒരു വധശിക്ഷ നടപ്പാക്കിയിരിക്കുകയാണ്. ആശുപത്രിയിൽ നിന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയി ഇരുപത് വർഷത്തോളം സ്വന്തം മക്കളെ പോലെ വളർത്തിയ സൗദി വനിത മര്‍യം അല്‍മിത് അബിൻ, കൂട്ടാളിയായ യമനി പൗരൻ മന്‍സൂര്‍ ഖായിദ് അബ്ദുല്ല എന്നിവർക്കാണ് ഇന്നലെ വധശിക്ഷ നടപ്പാക്കിയത്.

കുട്ടികളെയും അവരുടെ യഥാർഥ മാതാപിതാക്കളെയും ഇത്രയും വർഷം മാനസികമായി പീഡിപ്പിക്കൽ, വിദ്യാഭ്യാസം അടക്കമുള്ള അവകാശം നിഷേധിക്കൽ, വ്യാജ വിവരം നൽകി അന്വേഷണ ഉദ്യോഗസ്ഥരെ കബളിപ്പിക്കൽ തുടങ്ങി വിവിധ വകുപ്പുകളാണ് പ്രതിയായ വനിതക്കും കൂട്ടുപ്രതിക്കും എതിരെ ചുമത്തിയത്.

1994 നും 2000ത്തിനും ഇടയിലാണ് കുട്ടികളെ ഇവർ തട്ടിയെടുത്തത്. നഴ്സുമാരുടെ വേഷം ധരിച്ചാണ് ഇവർ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയത്. വര്ഷങ്ങള് മുൻപ് നടന്ന സംഭവത്തെ എല്ലാവരും മറന്നു തുടങ്ങിയതിനിടയിലാണ് അപ്രതീക്ഷിതമായി ക്രൂരത വെളിച്ചത്തു വരുന്നത്.

ഖത്തീഫ് സെന്‍ട്രല്‍ ആശുപത്രി, ദമാം മെറ്റേണിറ്റി ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് മൂന്നു കുഞ്ഞുങ്ങളെ ദുരൂഹസഹചര്യത്തിൽ കാണാതായാതോടയാണ് സംഭവത്തെ വാർത്തകളിൽ ഇടം നേടുന്നത്. അന്വേഷണത്തെ അപലവഴിക്ക് നടന്നെങ്കിലും കുട്ടികളെ പിന്നീട് കണ്ടെത്താൻ സാധിച്ചില്ല.

വർഷങ്ങൾ കടന്നുപോയി കുട്ടികൾ വലുതായതോടെയാണ് അഞ്ചുവർഷം മുൻപ് സംഭവം പുറത്തറിഞ്ഞത്.ജോലി ആവശ്യാർഥം രേഖകൾ ഉണ്ടാക്കാൻ മർയം ശ്രമിച്ചതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായത്.

ഇവർ മറ്റുള്ളവരിൽനിന്നും അകന്ന് ഒറ്റയ്ക്ക് താമസിച്ചിരുന്നതിനാലാണ് കുട്ടികളെ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് സാധിക്കാതിരുന്നത്. ഡി.എൻ.എ പരിശോധന അടക്കം നടത്തിയാണ് മർയം കുറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി വിക്ഷേപിച്ചു

54 വർഷങ്ങൾക്ക് ശേഷം മനുഷ്യർ വീണ്ടും ചന്ദ്രനിലേക്ക്; നാസയുടെ ആർട്ടിമിസ്-2 വിജയകരമായി...

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ?

പാലായിലെ അണിയറ നീക്കങ്ങൾ ജോസ് കെ മാണിക്ക് വിനയാകുമോ? കോട്ടയം: കേരള രാഷ്ട്രീയത്തിലെ...

Other news

കാർ കിണറ്റിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ ഒമ്പത് പേർ മരിച്ചു

മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കിൽ നാടിനെ നടുക്കിയ മഹാദുരന്തം. ദിൻഡോരിയിൽ നിയന്ത്രണം വിട്ട...

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ ജാമ്യം

ഗാനമേളയ്ക്കിടെ പൊലീസിന് നേരെ ആക്രമണം; സിപിഎം ലോക്കൽ സെക്രട്ടറി അറസ്റ്റിൽ, പിന്നാലെ...

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ

ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം; മരിച്ചത് പെരുമ്പാവൂർ സ്വദേശിനി നഫീസത്തുൽ മിസ്രിയ കൊച്ചി: ഇടിമിന്നലേറ്റ്...

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍

കുന്നംകുളത്ത് ഞെട്ടിക്കുന്ന സംഭവം; ഉറങ്ങിക്കിടന്ന അനുജന്റെ കാലുകൾ തല്ലിയൊടിച്ച് സഹോദരന്‍ തൃശൂർ: കുന്നംകുളത്ത്...

യുവതിയെ രക്ഷിക്കാൻ വെടിയുതിർത്ത മലയാളി; തോക്ക് ഗുജറാത്തിൽ നിന്നെന്ന് മൊഴി

യുവതിയെ രക്ഷിക്കാൻ വെടിയുതിർത്ത മലയാളി; തോക്ക് ഗുജറാത്തിൽ നിന്നെന്ന് മൊഴി മുംബൈയിൽ യുവതിയെ...

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്!

210 റൺസ് പിന്തുടർന്ന് പഞ്ചാബിന്റെ കിടിലൻ ചേസ്; ചെന്നൈയെ കീഴടക്കി പോയിന്റ്...

Related Articles

Popular Categories

spot_imgspot_img