web analytics

മുഖ്യമന്ത്രിയ്ക്കും മന്ത്രിമാർക്കും സാമ്പത്തിക പ്രതിസന്ധി ബാധകമല്ല, ഒന്നാം തീയതി തന്നെ ശമ്പളം കിട്ടി; തൂപ്പുകാർ മുതൽ ഐഎഎസ്‌കാർ വരെ ദുരിതത്തിൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വിതരണം ഇന്നും നടന്നില്ല. ചരിത്രത്തിലാദ്യമായാണ് രണ്ടാം ദിനവും ശമ്പളവിതരണം മുടങ്ങുന്നത്. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കും ശമ്പളം ലഭിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ശമ്പളം ലഭിക്കുകയും ചെയ്തു. അതേസമയം അടിയന്തരമായി പണം കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ് ധനവകുപ്പ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഫണ്ട് ട്രഷറിയിലേക്ക് നിക്ഷേപിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 97,000 പേർക്കാണ് ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത്. ഇനി തിങ്കളാഴ്ചയേ പണം ലഭിക്കൂ എന്നാണ് ട്രഷറിയിൽനിന്ന് ലഭിക്കുന്ന വിവരം. ട്രഷറിയിൽ ശമ്പളവും പെൻഷനും നൽകാൻ പണം ഇല്ലാതെ വന്നതോടെയാണ് ജീവനക്കാരുടെ ട്രഷറി അക്കൗണ്ടുകൾ സർക്കാർ മരവിപ്പിച്ചത്. അക്കൗണ്ടിൽ പണം എത്തിയെങ്കിലും ജീവനക്കാർക്ക് പിൻവലിക്കാൻ കഴിയുന്നില്ല. ട്രഷറിയിലെ എംപ്ലോയി ട്രഷറി സേവിങ്സ് ബാങ്ക് (ഇടിഎസ്ബി) അക്കൗണ്ടിലെത്തുന്ന ശമ്പളം അവിടെനിന്നാണ് ഉദ്യോഗസ്ഥരുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുന്നത്. ഇടിഎസ്ബിയിൽ പണം എത്തിയെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്ക് പോയില്ല.

സർക്കാർ ജീവനക്കാരിൽ സെക്രട്ടേറിയറ്റ്, റവന്യൂ, പൊലീസ്, എക്സൈസ്, പൊതുമരാമത്ത്, ട്രഷറി, ജിഎസ്ടി തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ക്കാണ് ആദ്യദിവസം ശമ്പളം ലഭിക്കുന്നത്. അധ്യാപകർക്കാണ് ഇന്നു ശമ്പളം ലഭിക്കേണ്ടത്. 5 ലക്ഷം പെൻഷൻകാരുടെ പണം ഇന്നലെ കൈമാറി. ഇന്ന് പണം പിൻവലിക്കാമെന്ന് അധികൃതർ പറ​ഞ്ഞു.

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഇന്നു സെക്രട്ടറിയറ്റിലേക്ക് മാർച്ച് നടത്തും. സാമൂഹിക ക്ഷേമ പെൻഷൻ ഏഴു മാസമായി കുടിശികയിലാണ്. ജീവക്കാരുടെ 7 ഗഡു ഡിഎയും കുടിശികയാണ്. ശമ്പളം മുടങ്ങിയതിൽ ഭരണപക്ഷ സംഘടനകൾക്കും അമർഷമുണ്ട്.

∙ മാസത്തിലെ ആദ്യ പ്രവൃത്തി ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ

ലാൻഡ് റവന്യൂ, എക്സൈസ്, വെഹിക്കൾ ടാക്സ്, സെയിൽ ടാക്സ്, മറ്റg നികുതി വിഭാഗങ്ങൾ, ചീഫ് ഇലക്ട്രൽ ഇൻസ്പക്ട്രേറ്റ്, സ്റ്റാംപ്സ്, റജിസ്ട്രേഷൻ, നിയമസഭ, ഇലക്ഷൻ, പൊതുഭരണവകുപ്പിനു കീഴിൽവരുന്ന സ്ഥാപനങ്ങൾ, നീതിന്യായവകുപ്പ്, ജയിൽ, പൊലീസും ഫയർഫോഴ്സും, സ്റ്റേഷനറി ആൻഡ് പ്രിന്റിങ്, ഇൻഷുറൻസ്, ചെക്കുകൾ നൽകുന്ന എല്ലാ വകുപ്പുകളും, ഹരിജൻ വെൽഫെയർ, മുനിസിപ്പാലിറ്റീസ്, ജല ഗതാഗതം

∙ രണ്ടാം ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ

വിദ്യാഭ്യാസ വകുപ്പ്, മെഡിക്കൽ ആൻഡ് പബ്ലിക് ഹെൽത്ത്

∙ മൂന്നാം ദിവസം ശമ്പളം ലഭിക്കുന്ന വകുപ്പുകൾ

കൃഷി, ഫിഷറീസ്, അനിമൽ ഹസ്ബൻഡറി, സഹകരണം, വ്യവസായം, സയന്റിഫിക് ഡിപ്പാര്‍ട്ട്മെന്റുകൾ, ലേബർ, റൂറൽ ഡെവലെപ്മെന്റ്, സ്റ്റാറ്റിസ്റ്റിക്സ്, പോർട്ട്, സിവിൽ സപ്ലൈസ്, ഡയറി ഡെവലെപ്മെന്റ്

 

Read Also: ചുമതലകളിൽ നിന്ന് ഒഴിവാക്കണം, രാഷ്ട്രീയം അവസാനിപ്പിക്കുന്നു; അപ്രതീക്ഷിത പ്രഖ്യാപനവുമായി ഗൗതം ഗംഭീർ

spot_imgspot_img
spot_imgspot_img

Latest news

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി

ബംഗ്ലാദേശിൽ പെട്രോൾ പമ്പിൽ ജോലിക്കിടെ കാറിടിച്ച് ഹിന്ദു യുവാവിനെ കൊലപ്പെടുത്തി ധാക്ക: ബംഗ്ലാദേശിലെ...

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല

ബലാത്സംഗ കേസിൽ ജയിലിൽ ‘തുടരും’… രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല തിരുവല്ല: പീഡനക്കേസിൽ റിമാൻഡിലായ...

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും മരിക്കുന്നതും പുഴയോരത്ത്; ആറളത്തെ കാഴ്ചകൾ

മനുഷ്യരായിട്ടും സർക്കാരിന്റെ അതിദാരിദ്ര്യ പട്ടികയിലും വോട്ടർ പട്ടികയിലും ഇവരുടെ പേരുകളില്ല; ജനിക്കുന്നതും...

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്…

ആശാവർക്കർമാർ കൂലി കൂട്ടി ചോദിച്ചപ്പോൾ കൊഞ്ഞനംകുത്തിയവർ ജയിൽപുള്ളികൾക്ക് നൽകുന്നത്… തൃശൂർ: സംസ്ഥാനത്തെ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി വാങ്ങാൻ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാൽ ജെറ്റുകൾ കൂടി...

Other news

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ

അടിമാലിയിൽ അഴുകിയ മൃതദേഹം: കൊലപാതകമെന്ന് സ്ഥിരീകരണം, സുഹൃത്ത് പിടിയിൽ ഇടുക്കി: ഇടുക്കി അടിമാലിയിൽ...

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ ആസിഡ് ആക്രമണം

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിഫോം ചോദിച്ചിട്ട് കൊടുത്തില്ല; പതിനാലുകാരിക്കു നേരെ ക്രൂരമായ...

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും

ഷാഫിയുടെ ശേഷി! ധർമ്മടത്ത് ഷാഫി പറമ്പിൽ മത്സരിച്ചാൽ പിണറായി വിജയൻ വീട്ടിലിരിക്കും തിരുവനന്തപുരം:...

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി

ചൊറിവന്ന് തലയിൽ പുഴുവരിച്ച നിലയിൽ ആദിവാസി ബാലിക; ചികിത്സ നിഷേധിച്ചെന്ന് പരാതി മലപ്പുറം:...

Related Articles

Popular Categories

spot_imgspot_img