പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനൊരുങ്ങി ശബരിമല. പതിവിലും ഒരു മണിക്കൂർ നേരത്തെ ഇക്കുറി ക്ഷേത്ര നട തുറക്കും. ഇന്ന് വൈകിട്ട് നാലിന് ആണ് നട തുറക്കുക. (Sabarimala temple will be opened today at 4 pm)
തിരഞ്ഞെടുക്കപ്പെട്ട പുതിയ മേൽശാന്തിമാർ ഇന്ന് ചുമതലയേൽക്കും. ഉച്ചയോടെ തീർത്ഥാടകരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് കയറ്റിവിടും. മുപ്പതിനായിരം പേരാണ് ഇന്ന് വെർച്വൽ ക്യൂ മുഖേന ബുക്ക് ചെയ്തിരിക്കുന്നത്.
സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം പടിയിൽ പരമാവധി ഭക്തരെ വേഗത്തിൽ കടത്തി വിടാനുള്ള സൗകര്യം പൊലീസ് ഒരുക്കിയിട്ടുണ്ട്. 16 മണിക്കൂറിന് പകരമായി ഇക്കുറി 18 മണിക്കൂർ ദർശന സൗകര്യം ഉണ്ടാകും.
അർധനഗ്നർ, കയ്യിൽ കൊടുവാൾ, പിൻവാതിൽ തകർത്ത് മോഷണം: കോട്ടയത്ത് വീടുകളിൽ മോഷണം നടത്തിയത് കുറുവാസംഘമോ ?