പത്തനംതിട്ട: ശബരിമലയിൽ എത്തുന്ന കുട്ടികൾക്ക് ദര്‍ശനത്തിനായി പ്രത്യേക പരിഗണന നല്‍കും. ഇവരെ പതിനെട്ടാംപടി കയറിയെത്തുമ്പോള്‍ ഫ്‌ളൈ ഓവര്‍ വഴിയല്ലാതെ നേരിട്ട് ദര്‍ശനത്തിന് അനുവദിക്കും. മുതിര്‍ന്ന അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക പരിഗണന ലഭിക്കുന്നതാണ്.(Sabarimala pilgrimage; easier access to children)
വലിയ നടപ്പന്തലില്‍ ഒരു വരിയാണ് കുട്ടികൾക്കും അംഗപരിമിതർക്കും ഒഴിച്ചിട്ടിരിക്കുന്നത്. കൊച്ചുകുട്ടികള്‍ക്കൊപ്പം മുതിര്‍ന്ന ഒരാളെയും നേരിട്ട് ദര്‍ശനത്തിനായി കടത്തിവിടും. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിയാത്ത പല ഭക്തരും ഫ്‌ളൈ ഓവര്‍ വഴിയാണ് ദർശനത്തിനായി പോകുന്നത്. പതിനെട്ടാംപടി കയറുന്ന അവസരത്തിലും കുഞ്ഞുങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രായമായവര്‍ക്കും പൊലീസ് പ്രത്യേക പരിഗണന നൽകുന്നുണ്ട്.
ചോറൂണിനുള്‍പ്പെടെ കുഞ്ഞുങ്ങളുമായി ഒട്ടേറെ ഭക്തരാണ് എത്തുന്നത്. അതേസമയം സംഘമായി എത്തുന്ന ഭക്തര്‍ കൂട്ടം തെറ്റിപ്പോകുമോ എന്ന ഭയത്താലാണ് ഇങ്ങനെയുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താന്‍ മടിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്