തിരുവനന്തപുരം: ശബരിമലയിൽ വെര്‍ച്വല്‍ ക്യു വഴി അല്ലാതെ പ്രതിദിനം 10000 ഭക്തർക്ക് ദർശനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. എരുമേലി, പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിൽ സ്‌പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കും.(Sabarimala Pilgrimage; 10000 devotees can have darshan without virtual queue)
മൂന്നിടങ്ങളിലായി 13 കൗണ്ടറുകളാണ് സ്പോട്ട് ബുക്കിങ്ങിനായി ഉണ്ടാകുക. പമ്പയില്‍ അഞ്ചും എരുമേലിയിലും വണ്ടിപ്പെരിയാറും മൂന്നുവീതം കൗണ്ടറുകള്‍ ഉണ്ടായിരിക്കും. എന്നാൽ സ്‌പോട്ട് ബുക്കിംഗ് വഴി ലഭിക്കുന്ന പാസില്‍ ബാര്‍കോഡ് സംവിധാനം ഉണ്ടാകും. പരിശോധന പോയിന്റുകളിൽ സ്‌കാൻ ചെയ്യുമ്പോൾ ഭക്തരുടെ വിവരങ്ങൾ ലഭിക്കാനാണ് ഈ സംവിധാനം. തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ രേഖയും ഫോട്ടോയും കയ്യിൽ സൂക്ഷിക്കണം.