web analytics

മകരവിളക്കിന് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി

മകരവിളക്കിന് സന്നിധാനത്ത് സിനിമാ ഷൂട്ടിങ്; ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി

ശബരിമല: മകരവിളക്ക് ദിവസത്തിൽ സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നടന്നുവെന്ന പരാതിയിൽ ദേവസ്വം ബോർഡ് അന്വേഷണം ആരംഭിച്ചു. സംവിധായകൻ അനുരാജ് മനോഹരൻ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണമാണ് വിവാദമായത്.

പരാതി ലഭിച്ചതിനെ തുടർന്ന് ദേവസ്വം വിജിലൻസ് എസ്പിക്ക് അന്വേഷണം നടത്താൻ നിർദേശം നൽകിയതായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

സിനിമയുടെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംവിധായകൻ നേരത്തെ തന്നെ അനുമതി തേടിയിരുന്നുവെന്ന് ജയകുമാർ പറഞ്ഞു.

പമ്പയെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിനായി മകരവിളക്ക് ദൃശ്യങ്ങൾ ചിത്രീകരിക്കാൻ സന്നിധാനത്ത് മാധ്യമപ്രവർത്തകർ നിൽക്കുന്ന ഭാഗത്ത് ഷൂട്ടിങ് നടത്താൻ അനുമതി ആവശ്യപ്പെട്ടിരുന്നു.

എന്നാൽ ഹൈക്കോടതി ഉത്തരവനുസരിച്ച് സന്നിധാനത്ത് സിനിമാ ഷൂട്ടിങ് നിരോധിച്ചതും, മകരവിളക്ക് ദിനത്തിലെ തിരക്ക് കണക്കിലെടുത്തും അനുമതി നിഷേധിച്ചിരുന്നതായി അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അനുമതി നിഷേധിച്ച ശേഷവും സന്നിധാനത്ത് ഷൂട്ടിങ് നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കെ. ജയകുമാർ അറിയിച്ചു.

അതേസമയം, ഷൂട്ടിങ് സന്നിധാനത്തല്ല പമ്പയിലാണെന്നും എഡിജിപി എസ്. ശ്രീജിത്തിന്റെ നിർദേശപ്രകാരം അനുമതിയോടെയാണ് പമ്പയിൽ ചിത്രീകരണം നടത്തിയതെന്നും സംവിധായകൻ അനുരാജ് മനോഹർ വ്യക്തമാക്കി.

തിരക്കിനിടെ ഇക്കാര്യം ദേവസ്വം പ്രസിഡന്റിനെ അറിയിക്കാൻ സാധിക്കാതിരുന്നതാണെന്നും അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു. ‘നരിവേട്ട’യുടെ സംവിധായകനാണ് അനുരാജ് മനോഹർ.

English Summary

A controversy has erupted over allegations that a film shoot took place at Sabarimala on the Makaravilakku day. The Travancore Devaswom Board has ordered a vigilance inquiry following complaints that director Anuraj Manohar conducted shooting at the Sannidhanam despite denial of permission. Devaswom Board President K Jayakumar said permission was refused citing High Court restrictions and crowd management concerns. However, the director clarified that the shoot was conducted at Pampa with permission from ADGP S Sreejith and not at the Sannidhanam. An investigation has been initiated to ascertain the facts.

sabarimala-makaravilakku-film-shoot-controversy-anuraj-manohar

Sabarimala, Makaravilakku, film shoot controversy, Anuraj Manohar, Travancore Devaswom Board, Kerala news, vigilance inquiry

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ്

ട്രെയിനിൽ ഡാൻസ് റീൽ ചിത്രീകരിച്ച് യാത്രക്കാരെ ശല്യപ്പെടുത്തി; കൊച്ചിക്കാർക്കെതിരെ കേസ് തൃശ്ശൂർ: ട്രെയിനിൽ...

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; നടുക്കുന്ന സംഭവം കോട്ടയത്ത്

രണ്ടര വയസ്സുള്ള മകൾക്ക് മുന്നിൽ വെച്ച് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ...

സൈബർ ആക്രമണങ്ങളെക്കുറിച്ച് അമൃത സുരേഷ്

സൈബർ ആക്രമണങ്ങളെക്കുറിച്ച് അമൃത സുരേഷ് സൈബർ ആക്രമണങ്ങളും വ്യക്തിപരമായ ജീവിതത്തെ ചുറ്റിപ്പറ്റിയ വിവാദങ്ങളും...

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം

വേലസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യം; പൂരാഘോഷത്തിൽ ആക്രമണം മലപ്പുറം: ആനമങ്ങാട് പൂരാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷവുമായി...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

Related Articles

Popular Categories

spot_imgspot_img