ശബരിമല വിമാനത്താവള ഭൂമി ഏറ്റെടുക്കലിൽ ‘സ്റ്റാറ്റസ്‌കോ’ തുടരാൻ കോടതി നിർദ്ദേശം
കൊച്ചി:
ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി എരുമേലി, മണിമല വില്ലേജുകളിലെ ചെറുവള്ളി എസ്റ്റേറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിന്ന് 2,570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിനായി പുറപ്പെടുവിച്ച പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി.
അപ്പീൽ പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി. സ്നേഹലത എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് എതിർകക്ഷികൾക്ക് നോട്ടീസ് നൽകാൻ നിർദ്ദേശിച്ചു. നിലവിലെ സ്ഥിതി തുടരുമെന്നും (സ്റ്റാറ്റസ്‌കോ) കോടതി വ്യക്തമാക്കി.
സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുന്നുണ്ടെന്ന് ചെറുവള്ളി എസ്റ്റേറ്റിന്റെ ഉടമസ്ഥരായ അയന ചാരിറ്റബിൾ ട്രസ്റ്റ്യും കോടതിയെ അറിയിച്ചു. ഇതോടെ കേസ് മാർച്ച് 4-ലേക്ക് മാറ്റി.
വലിയ വിമാനത്താവളത്തിന് പോലും കുറഞ്ഞത് 1,200 ഏക്കർ ഭൂമി മതിയാകുമെന്നിരിക്കെ, 2,570 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത സർക്കാർ വ്യക്തമാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് പ്രാഥമിക വിജ്ഞാപനം റദ്ദാക്കിയത്.
എന്നാൽ ആധുനിക ഗ്രീൻഫീൽഡ് വിമാനത്താവളങ്ങൾക്ക് 2,000 ഏക്കറിലധികം സ്ഥലം അനിവാര്യമാണെന്നും, ഈ യാഥാർഥ്യം പരിഗണിക്കാതെയാണ് സിംഗിൾ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാരിന്റെ അപ്പീൽ.
English Summary
The Kerala government has filed an appeal before a Division Bench of the High Court against a single judge’s order that quashed the preliminary land acquisition notification for the proposed Sabarimala greenfield airport. The Division Bench issued notices to the respondents and directed status quo to be maintained. The matter has been posted for further hearing on March 4.
sabarimala-greenfield-airport-land-acquisition-appeal-division-bench
Sabarimala greenfield airport, Cheruvally estate, Erumeli, Manimala, Kerala High Court, land acquisition, division bench appeal, Ayana Charitable Trust, aviation project Kerala









