അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളും കവർന്നു
തിരുവനന്തപുരം: ശബരിമല അയ്യപ്പസ്വാമിയുടെ പ്രഭാമണ്ഡലത്തിൽ പൊതിഞ്ഞിരുന്ന സ്വർണപ്പാളികളും കവർന്നതായി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കണ്ടെത്തി.
ശ്രീകോവിലിന്റെ കട്ടിലിന് മുകളിൽ സ്ഥാപിച്ച ശിവരൂപവും വ്യാളീരൂപവുമടങ്ങിയ പ്രഭാമണ്ഡലത്തിലാണ് പ്രധാനമായും സ്വർണകൊള്ള നടന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
ദശാവതാരങ്ങൾ ആലേഖനം ചെയ്ത രണ്ട് ചെമ്പ് പാളികൾ, രാശിചിഹ്നങ്ങളുള്ള രണ്ട് പാളികൾ, കട്ടിലിന്റെ മുകളിലത്തെ പടിയിലെ പാളി എന്നിവയിൽ പൊതിഞ്ഞിരുന്ന സ്വർണവും നഷ്ടപ്പെട്ടതായി എസ്.ഐ.ടി സ്ഥിരീകരിച്ചു.
ദ്വാരപാലക ശില്പങ്ങളിലും കട്ടിലിലും നിന്ന് ഇതുവരെ കരുതിയതിലും കൂടുതൽ സ്വർണം കവർന്നിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി.
ഇതുവരെ പുറത്തുവന്ന കണക്കുപ്രകാരം 989 ഗ്രാം സ്വർണം കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധന പൂർത്തിയാകുന്നതോടെ കൊള്ളയുടെ യഥാർത്ഥ വ്യാപ്തി കൂടുതൽ വ്യക്തമാകുമെന്നാണ് സൂചന.
2019 ജൂലൈ 19നും 20നും ദ്വാരപാലക ശില്പങ്ങളിലെയും പില്ലർ പ്ലേറ്റുകളിലെയും സ്വർണപ്പാളികൾ ഇളക്കിയെടുത്ത് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിലേക്ക് മാറ്റിയതായാണ് രേഖകൾ വ്യക്തമാക്കുന്നത്.
ഇതിൽ 96.021 ഗ്രാം സ്വർണം കൂലിയായി സ്ഥാപനത്തിന് നൽകിയതായും, 394 ഗ്രാം വീണ്ടും പാളികളിൽ പൂശിയതായും രേഖകളിലുണ്ട്.
ശേഷിച്ച 474.957 ഗ്രാം സ്വർണം പോറ്റിയുടെ ഇടനിലക്കാരനായ കൽപ്പേഷ് മുഖേന റോദ്ധം ജ്വല്ലറിയുടെ ഉടമ ഗോവർദ്ധന് കൈമാറി.
ഇതിൽ 109.243 ഗ്രാം പങ്കജ് ഭണ്ഡാരിയിൽ നിന്നും 474.96 ഗ്രാം റോദ്ധം ജ്വല്ലറിയിൽ നിന്നും അന്വേഷണസംഘം പിടിച്ചെടുത്തു.
കൊള്ളയടിച്ച സ്വർണം പ്രതികൾ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായും, എ. പത്മകുമാർ, എൻ. വാസു, കെ.എസ്. ബൈജു, ഡി. സുധീഷ് കുമാർ, മുരാരി ബാബു എന്നിവർ പോറ്റിയുമായി ഗൂഢാലോചന നടത്തിയതായും എസ്.ഐ.ടി കണ്ടെത്തി.
മുൻമന്ത്രി കടകംപള്ളിയെ വീണ്ടും ചോദ്യം ചെയ്‌തേക്കും
സ്വർണക്കൊള്ള കേസിൽ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം നീക്കം തുടങ്ങി.
നേരത്തെ നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് എസ്.ഐ.ടി വിലയിരുത്തി.
ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തതായും, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ ജയിലിൽ എത്തിച്ചും ചോദ്യം ചെയ്യുമെന്നും സംഘം അറിയിച്ചു.
2016 മുതൽ 2021 വരെ കടകംപള്ളി നടത്തിയ 13 വിദേശയാത്രകളുടെ വിവരങ്ങളും അന്വേഷണ പരിധിയിലുണ്ട്. ഇതിൽ അഞ്ച് യാത്രകൾ സ്വകാര്യ സന്ദർശനങ്ങളാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബംഗളൂരു, ചെന്നൈ യാത്രകളുടെ വിശദാംശങ്ങളും ശേഖരിക്കുകയാണ്. ബംഗളൂരുവിലെ ഒരു നക്ഷത്ര ഹോട്ടലിൽ പോറ്റിയെ കടകംപള്ളി സന്ദർശിച്ചതായുള്ള വിവരങ്ങളും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
English Summary
The Special Investigation Team (SIT) has found that gold plating from the Prabhamandalam of Lord Ayyappa at Sabarimala was also stolen. The theft includes gold from sculptures, copper plates depicting Dashavatars and zodiac symbols, and parts of the sanctum structure. So far, 989 grams of gold theft has been confirmed, with the possibility of more losses once scientific analysis is completed. The investigation revealed a conspiracy involving temple officials and private jewellers. The SIT is likely to re-question former minister Kadakampally Surendran, scrutinising inconsistencies in his statements and examining his foreign and domestic travels during his tenure.
sabarimala-gold-theft-prabhamandalam-sit-investigation
Sabarimala, Gold theft, Prabhamandalam, Special Investigation Team, Temple fraud, Kadakampally Surendran, Devaswom Board, Kerala news









