web analytics

ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് കോടതി

ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ഒരു മാസം കൂടി സമയം അനുവദിച്ച് കോടതി

കൊച്ചി: ശബരിമല സ്വർണക്കവർച്ച കേസിൽ അന്വേഷണത്തിന് ഹൈക്കോടതി ഒരു മാസം കൂടി സമയം അനുവദിച്ചു. 

ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ ഇടക്കാല ഉത്തരവിലൂടെയാണ് കാലാവധി നീട്ടിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കഴിയില്ലെന്നു പറഞ്ഞിരുന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കേസിന്റെ മൂന്നാംഘട്ട അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കുമ്പോഴാണ് എസ്‌ഐടി കൂടുതൽ അന്വേഷണം ആവശ്യമാണ് എന്ന് കോടതിയെ അറിയിച്ചത്. ഇത് പരിഗണിച്ചാണ് ഒരു മാസം കൂടി സമയം നൽകിയിരിക്കുന്നത്.

സ്വർണക്കവർച്ച കേസിലെ ക്രൈംബ്രാഞ്ച് എഫ്‌ഐആർ ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെടുന്ന ഇഡിയുടെ അപേക്ഷ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കാമെന്നും എന്നാൽ സർക്കാർ വാദം കേട്ടശേഷമേ രേഖകൾ കൈമാറുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളുവെന്നും ഹൈക്കോടതി വ്യക്തമാക്കി.

ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന്റെ അറസ്റ്റ് ഉൾപ്പെടെ, കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിക്കേണ്ടതുണ്ടെന്ന് എസ്‌ഐടി ഡിവിഷൻ ബെഞ്ചിനെ അറിയിച്ചു. 

ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ അടങ്ങിയ ബെഞ്ചാണ് അന്വേഷണം റിപ്പോർട്ട് അടച്ചിട്ട കോടതിയിൽ പരിശോധിച്ചത്.

ഹൈക്കോടതിയുടെ പുതിയ ഉത്തരവോടെ എസ്‌ഐടി അന്വേഷണം ജനുവരി ആദ്യവാരംവരെ തുടരുമെന്നാണ് നിർദ്ദേശം. ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റി, എൻ. വാസു, എ. പത്മകുമാർ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.

English Summary

The Kerala High Court has granted the Special Investigation Team (SIT) one more month to continue the probe into the Sabarimala gold theft case. The Devaswom Bench set aside the magistrate court order that had denied registration of an FIR.

The SIT submitted its third-phase progress report to the High Court, stating that the investigation is incomplete and needs to be extended to more individuals, including prominent personalities.

The court also informed the Enforcement Directorate (ED) that it may file a fresh application before the magistrate court to seek crime branch records, but a decision on handing over the documents will be made after hearing the state government.

The bench consisting of Justices V. Raja Vijayaraghavan and K.V. Jayakumar examined the report in an in-camera sitting. With the extension, the SIT can proceed with the investigation until early January. Several persons, including former Devaswom Board president A. Padmakumar, have already been arrested in the case.

sabarimala-gold-theft-hc-extends-sit-probe

Sabarimala, Gold Theft Case, Kerala High Court, SIT Investigation, Devaswom Bench, ED, Crime Branch, Kerala News, Judiciary

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ!

പിഎഫ്‌ഐ ആയുധ പരിശീലകൻ മൊയ്തീൻകുട്ടി കൊച്ചിയിൽ പിടിയിൽ! കൊച്ചി: നിരോധിത സംഘടനയായ പോപ്പുലർ...

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യത

മഴയെത്തുന്നു; ഒപ്പം ഇടിമിന്നൽ ജാഗ്രതയും! ഈ ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക്...

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

Other news

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,  അപകടത്തിൽ യുവാവ് മരിച്ചു

വിദേശത്ത് നിന്ന് മടങ്ങി 2 മാസം; വിവാഹം കഴിഞ്ഞത് ജനുവരി 5-ന്,...

Related Articles

Popular Categories

spot_imgspot_img