web analytics

ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം നൽകി ഹൈക്കോടതി

ശബരിമല സ്വർണക്കവർച്ച; അന്വേഷണത്തിന് ആറാഴ്ച കൂടി സമയം നൽകി ഹൈക്കോടതി

എറണാകുളം: ശബരിമല സ്വർണക്കവർച്ച കേസിലെ അന്വേഷണത്തിന് കൂടുതൽ സമയം അനുവദിച്ച് ഹൈക്കോടതി. അന്വേഷണത്തിന് ആറ് ആഴ്ച കൂടി അനുവദിച്ച കോടതി, എസ്‌ഐടിയുടെ പ്രവർത്തനത്തിൽ തൃപ്തി രേഖപ്പെടുത്തി.

ജനുവരി 17നകം അന്വേഷണം പൂർത്തിയാക്കണമെന്നായിരുന്നു നേരത്തെ നൽകിയ നിർദേശം. ഇതാണ് ഇപ്പോൾ ആറ് ആഴ്ചത്തേക്ക് കൂടി നീട്ടിയിരിക്കുന്നത്. കേസ് ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്‌ഐടി ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കും.

അന്വേഷണത്തിന് ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താമെന്നും കോടതി എസ്പിക്ക് അനുമതി നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണ സംഘത്തിൽ പുതുതായി ഉൾപ്പെടുത്തേണ്ട രണ്ട് ഉദ്യോഗസ്ഥരുടെ പേരുകൾ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

മുൻപ് സംഘത്തിലേക്ക് പരിഗണിച്ച ചില ഉദ്യോഗസ്ഥർക്കെതിരെ സിപിഎം ബന്ധം ആരോപിച്ച് കേസ് അട്ടിമറിക്കപ്പെടുമെന്ന വിമർശനം ഉയർന്ന സാഹചര്യത്തിലാണ് പുതിയ പേരുകൾ നിർദേശിച്ചത്.

ഡിസംബർ മൂന്നിന് കേസ് പരിഗണിച്ചപ്പോൾ അന്വേഷണത്തിലെ മെല്ലപ്പോക്കിനെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

സിപിഎം നേതാവ് പത്മകുമാറിനെ അറസ്റ്റ് ചെയ്തതിന് ശേഷം അന്വേഷണം സജീവമല്ലെന്നായിരുന്നു കോടതിയുടെ പരാമർശം.

വലിയ കണ്ണികളിലേക്ക് അന്വേഷണം നീങ്ങാത്തതെന്തെന്ന ചോദ്യം കോടതിയുയർത്തുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ അന്വേഷണ സംഘം സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളാണ് ഇപ്പോൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ദേവസ്വം ബോർഡ് അംഗം വിജയകുമാർ, സ്മാർട്ട് ക്രിയേഷൻ സി.ഇ.ഒ പങ്കജ് പണ്ടാരി, ഗോവർദ്ധൻ എന്നിവരുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്‌ഐടി കോടതിയെ അറിയിച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അന്തർസംസ്ഥാന പുരാവസ്തുക്കള്ളക്കടത്ത് സംഘത്തിന് സ്വർണക്കവർച്ചയുമായി ബന്ധമുണ്ടോ എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തി.

ചെന്നൈ വ്യാപാരി ഡി. മണിയെ ചോദ്യം ചെയ്തതിലൂടെ ലഭിച്ച വിവരങ്ങളും കോടതിക്ക് കൈമാറിയിട്ടുണ്ട്.

മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് എന്നിവരെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങളും എസ്‌ഐടി റിപ്പോർട്ടിലുണ്ട്.

English Summary

The Kerala High Court has granted an additional six weeks for the investigation into the Sabarimala gold theft case, expressing satisfaction with the progress made by the Special Investigation Team. The court will review the case again on January 19, when the SIT will submit an interim report, while allowing the team to include additional officers if required.

sabarimala-gold-theft-case-hc-grants-more-time-sit

Sabarimala Gold Case, High Court, SIT Investigation, Kerala News, Devaswom Board, Gold Theft, Court Order

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി അന്വേഷണവും പുരോഗമിക്കുന്നു

ശബരിമല സ്വർണക്കൊള്ള: എല്ലാം തന്ത്രിയുടെ തന്ത്രങ്ങളോ? കണ്ഠര് രാജീവര് അറസ്റ്റിൽ; ഇഡി...

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ് യുഡിഎഫിലേക്ക്; പ്രഖ്യാപനം ഉടൻ

ജോസ് പാലയിൽ, മാണി തിരുവമ്പാടിയിൽ; കേരള കോൺഗ്രസുകാർ കൈകോർക്കുന്നു; മാണി ഗ്രൂപ്പ്...

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ ഇൻഡ്യാനയിൽ അറസ്റ്റിൽ

1.13 ലക്ഷം പേരെ കൊല്ലാൻ ശേഷിയുള്ള കൊക്കെയ്നുമായി ഇന്ത്യൻ ട്രക്ക് ഡ്രൈവർമാർ...

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം

മലയാളി മദ്യപാനികൾക്ക് മനംമാറ്റം; കുടി കുറഞ്ഞു, അടി ആഘോഷങ്ങൾക്ക് മാത്രം കേരളത്തിൽ മദ്യപാനം...

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട് പുതിയ സർക്കുലർ

പച്ചക്കറി അരിഞ്ഞ വേസ്റ്റ് വരെ പൊതിഞ്ഞു കൊണ്ടുവരും; സെക്രട്ടേറിയറ്റ് ജീവനക്കാർക്ക് പൂട്ടിട്ട്...

Other news

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു സൂചന

തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥൻ വീട്ടിലെ കിടപ്പുമുറിയിൽ ജീവനൊടുക്കിയ നിലയിൽ; സാമ്പത്തിക ബാധ്യതയെന്നു...

കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ് ദണ്ഡും ഉപയോഗിച്ച് ക്രൂരമായി അടിച്ചുകൊന്ന്

കുട്ടിക്ക് തലച്ചോറിന് അസുഖം ബാധിച്ചത് മന്ത്രവാദം മൂലമെന്ന്…അയൽവാസിയായ യുവതിയെ ഇഷ്ടികയും ഇരുമ്പ്...

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു ട്രോളോട് ട്രോള്‍

പോലീസ് മാമാ… ആശാനെഡിറ്റിം​ഗ് ഒന്നു പിഴച്ചാല്‍! വിഡിയോയില്‍ തെറ്റ്, കേരള പൊലീസിനു...

ഇലവീഴാപൂഞ്ചിറയുടെയും മലങ്കര ജലാശയത്തിന്റെയും ദൃശ്യങ്ങൾ മനം നിറയെ ആസ്വദിക്കാൻ തൊടുപുഴയിൽ ഒരിടം ! അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ:

അറിയാം മലങ്കര പാലസിലെ വിശേഷങ്ങൾ: മലങ്കര ജലാശയത്തിന്റെയും ഇലവീഴാപൂഞ്ചിറയുടെയും അതിമനോഹരമായ ദൃശ്യങ്ങൾ...

Related Articles

Popular Categories

spot_imgspot_img