web analytics

ശബരിമല സ്വർണക്കൊള്ള; ഡയമണ്ട് മണിയെ ഇന്ന് ചോദ്യം ചെയ്യും

ശബരിമല സ്വർണക്കൊള്ള; ഡയമണ്ട് മണിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച ഡി മണിയെ (ഡയമണ്ട് മണി) പ്രത്യേക അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.

 ഡി മണി ദിണ്ടിഗൽ സ്വദേശി ബാലമുരുകൻ ആണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചിട്ടുണ്ട്. 

കേരളത്തിൽ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അന്താരാഷ്ട്ര മാഫിയ സംഘം കടത്തിയെന്ന പ്രവാസി വ്യവസായിയുടെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാനാണ് ചോദ്യം ചെയ്യൽ.

ശബരിമലയ്ക്ക് പുറമേ പത്മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങളും സ്വർണക്കത്ത് സംഘം ലക്ഷ്യമിട്ടിരുന്നതായും, ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണെന്നും മൊഴിയിലുണ്ട്.

 വിഗ്രഹങ്ങൾ കടത്തുന്നതിനായി സംഘം ഇപ്പോഴും പണവുമായി സജീവമായി നീങ്ങുന്നതായും വ്യവസായി വെളിപ്പെടുത്തിയിട്ടുണ്ട്.

ഡി മണിയും സംഘവും കേരളത്തിൽ ഏകദേശം 1000 കോടി രൂപയുടെ ഇടപാടുകളാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. 2019-20 കാലയളവിൽ നാല് പഞ്ചലോഹ വിഗ്രഹങ്ങൾ രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് വിറ്റതായും, ഡി മണിയാണ് ഇവ വാങ്ങിയതെന്നും മൊഴിയിലുണ്ട്.

 ഇടനിലക്കാരനായി പ്രവർത്തിച്ചത് ഉണ്ണികൃഷ്ണൻ പോറ്റിയാണെന്നും, ശബരിമലയുടെ ഭരണച്ചുമതലയുള്ള ഒരു ഉന്നതന്റെ നേതൃത്വത്തിലാണ് വിഗ്രഹങ്ങൾ കൈമാറിയതെന്നും വ്യവസായി പറഞ്ഞു.

2020 ഒക്ടോബർ 26ന് തിരുവനന്തപുരത്ത് വച്ചാണ് പണക്കൈമാറ്റം നടന്നതെന്നും, അപ്പോൾ ഡി മണിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഉന്നതനും മാത്രമാണ് ഉണ്ടായിരുന്നതെന്നും മൊഴിയിലുണ്ട്.

 എന്നാൽ ഈ മൊഴിയുടെ വിശ്വാസ്യത പരിശോധിച്ചുവരികയാണ് പ്രത്യേക അന്വേഷണ സംഘം. 

ഇതുവരെ നടത്തിയ അന്വേഷണങ്ങളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ നഷ്ടമായതായി സ്ഥിരീകരിച്ചിട്ടില്ല.

ഇതിനിടെ, കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇതിന് മറുപടി തയ്യാറാക്കാനുള്ള നടപടികളും പ്രത്യേക സംഘം ആരംഭിച്ചിട്ടുണ്ട്.

English Summary

The Special Investigation Team will question “D Money” (Diamond Money), identified as Dindigul native Balamurugan, over allegations linking him to the Sabarimala gold smuggling case. A Non-Resident Indian businessman has claimed that an international smuggling racket trafficked panchaloha idols from Kerala, including attempts targeting the Sabarimala and Padmanabhaswamy temples.

According to the statement, transactions worth nearly ₹1000 crore were planned, with four idols allegedly sold between 2019 and 2020 through middleman Unnikrishnan Potti. The SIT is verifying the credibility of the claims, while the High Court has sought the state government’s response on a plea demanding a CBI probe.

sabarimala-gold-smuggling-d-money-sit-interrogation

Sabarimala, Gold Smuggling, Idol Smuggling, D Money, Diamond Money, Special Investigation Team, Panchaloha Idols, Padmanabhaswamy Temple, Kerala News, CBI Probe

spot_imgspot_img
spot_imgspot_img

Latest news

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ…..

ഡിഎ-ഡിആർ കുടിശിക മുഴുവൻ നൽകും, ശമ്പള കമ്മീഷനും പ്രഖ്യാപിച്ചു; ബജറ്റിൽ ഇതൊക്കെ….. തിരുവനന്തപുരം:...

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’ വിപണിയിലേക്ക്

ഈ ചേമ്പ് കണ്ടാൽ പറയുമോ കാൻസർ പ്രതിരോധ ശേഷിയുണ്ടെന്ന്; ‘ജാമുനി ചേമ്പ്’...

ബാരാമതിയിൽ വിമാനപകടം: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ കൊല്ലപ്പെട്ടു

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി...

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ

സ്ത്രീധനം നൽകാം, ചോദിച്ച് വാങ്ങരുത്…കേരള നിയമ പരിഷ്‌കരണ കമ്മിഷൻ ശുപാർശ കൊച്ചി: സ്ത്രീധനം...

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക് എട്ടിന്റെ പണി

സ്റ്റേഷനു മുന്നിൽ കാറിനകത്ത് മദ്യപാനം: ഗ്രേഡ് എഎസ്ഐ ഉൾപ്പെടെ ആറു പൊലീസുകാർക്ക്...

Other news

Related Articles

Popular Categories

spot_imgspot_img