web analytics

സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം; പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്; റിമാന്‍ഡ് റിപ്പോര്‍ട്ട്

സ്വര്‍ണക്കവര്‍ച്ചയുടെ ബുദ്ധികേന്ദ്രം; പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലുള്ള കുറിപ്പ്; റിമാന്‍ഡ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിലെ മുഖ്യബുദ്ധികേന്ദ്രം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറാണെന്ന് എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

സ്വർണത്തട്ടിപ്പിന്റെ തുടക്കം പത്മകുമാറിലാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2019 ഫെബ്രുവരിയിലാണ് കട്ടിളപ്പാളി ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാൻ പത്മകുമാർ നിർദേശം നൽകിയതെന്നും രേഖകളിൽ പറയുന്നു.

ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറാകാൻ തയ്യാറായിരിക്കുന്നുവെന്നും, കട്ടിളപ്പാളി സ്വർണം പൊതിയാൻ ബോർഡിന്റെ അനുമതിയോടെ പോറ്റിയുടെ കൈവശം നൽകണമെന്നുമായിരുന്നു പത്മകുമാറിന്റെ നിർദേശം.

2019 ഫെബ്രുവരി ആദ്യം ചേർന്ന ബോർഡ് യോഗത്തിൽ വിഷയം ഉന്നയിച്ചെങ്കിലും, ആ വിധത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് അഡ്മിനിസ്‌ട്രേഷൻ ഓഫീസർ മുഖേന കത്തിടപാടുകൾ ആരംഭിച്ചത്. ഇതിലാണ് മുരാരി ബാബു സ്വർണം പൊതിഞ്ഞ കട്ടിളപ്പാളികളെ “ചെമ്പ്” എന്ന പേരിൽ രേഖപ്പെടുത്തിയതെന്ന് കണ്ടെത്തൽ.

ബോർഡ് യോഗം തന്റെ നിർദേശം അംഗീകരിക്കാതിരുന്നതിനാൽ, താഴേത്തട്ടിലുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കത്തുകൾ വഴിയുള്ള പ്രക്രിയയിലൂടെ വിഷയം വീണ്ടും മുന്നോട്ടു കൊണ്ടുവന്നതാണെന്ന് എസ്‌ഐടി വിലയിരുത്തുന്നു.

പത്മകുമാറിന്റെ തന്നെ കൈപ്പടയിൽ എഴുതിയ കുറിപ്പാണ് അദ്ദേഹത്തെ കൂടുതൽ പ്രതിസന്ധിയിലാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ബോർഡിന്റെ അറിവില്ലാതെ മിനിറ്റ്സിൽ തിരുത്തൽ വരുത്തിയതും അന്വേഷണം കണ്ടെത്തി.

ദേവസ്വം ആസ്ഥാനത്ത് നടത്തിയ റെയ്ഡിലാണ് നിർണായക ഫയൽ ലഭിച്ചത്. മുൻ ദേവസ്വം കമ്മീഷണർ വാസുവിന്റെ മൊഴിയും പത്മകുമാറിനെതിരായ ആരോപണം ശക്തമാക്കുന്നു.

മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവും മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ഡി. സുധീഷ് കുമാറും ചോദ്യം ചെയ്യലിൽ, പോറ്റിക്ക് അനുകൂലമായി പ്രവർത്തിക്കാൻ പത്മകുമാർ നിർദേശം നൽകിയതായി മൊഴി നൽകിയിരുന്നു.

എന്നാൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എങ്ങനെ ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തുടങ്ങി എന്ന ചോദ്യത്തിന് പത്മകുമാർ മറുപടി നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

എസ്‌ഐടി പത്മകുമാറിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങി വിശദമായ ചോദ്യം ചെയ്യലിന് തയ്യാറെടുക്കുകയാണ്.

ENGLISH SUMMARY

The SIT remand report identifies former Devaswom Board president A. Padmakumar as the mastermind behind the Sabarimala gold-plating scam. The investigation found that Padmakumar initiated the process in 2019 by directing that the gold-plated copper plates (kattilappali) be handed over to Unnikrishnan Potti, who had volunteered as a “sponsor.”

Despite the Devaswom Board rejecting Padmakumar’s proposal in an official meeting, he allegedly pushed the plan forward through lower-level officers and manipulated official minutes without the board’s knowledge. Crucial files altered by him were recovered during a raid.

Statements from former officials, including the then commissioner and administrative officers, indicate that Padmakumar pressured them to favor Potti. During questioning, he reportedly did not answer how he became involved with Potti. The SIT plans to take him into custody for further interrogation.

sabarimala-gold-scam-padmakumar-mastermind

Sabarimala, GoldScam, DevaswomBoard, Padmakumar, KeralaNews, Investigation, SIT, Corruption

spot_imgspot_img
spot_imgspot_img

Latest news

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

പാചകവാതക വിതരണത്തിൽ ആശങ്ക വേണ്ട; സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിതരണവുമായി ബന്ധപ്പെട്ട് ഉയരുന്ന ആശങ്കകൾക്ക് വിരാമമിട്ട് കേന്ദ്ര...

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട്

‘കുംഭമേള വൈറൽ സുന്ദരി’ മോണാലിസയ്ക്ക് കേരളത്തിൽ മിന്നുകെട്ട് കുംഭമേളയിലെ വീഡിയോയിലൂടെ സോഷ്യൽ മീഡിയയിൽ...

കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക നാളെ: പുതുമുഖങ്ങൾക്കും അപ്രതീക്ഷിത മാറ്റങ്ങൾക്കും സാധ്യത

ന്യൂഡല്‍ഹി: കേരളം ഉറ്റുനോക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാര്‍ത്ഥി...

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

യു.എൻ.എ. ഫണ്ട് തിരിമറി കേസ്; ജാസ്മിൻ ഷായുടെയും ഭാര്യയുടേയും 1.44 കോടിയുടെ...

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട നിര

പാചകവാതക ക്ഷാമം രൂക്ഷം; ഓൺലൈൻ ബുക്കിംഗ് തടസ്സപ്പെട്ടതോടെ ഏജൻസികൾക്ക് മുന്നിൽ നീണ്ട...

Related Articles

Popular Categories

spot_imgspot_img