സന്നിധാനത്ത് ശ്രീകോവിലില്‍ ഉള്ളത് സ്വര്‍ണപ്പാളികള്‍ തന്നെയാണോ? സാമ്പിള്‍ എടുത്ത് SIT
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ സംഘം നിർണായക തെളിവെടുപ്പിലേക്ക് കടന്നു.
സംഘാംഗങ്ങൾ സന്നിധാനത്ത് എത്തി പരിശോധന ആരംഭിച്ചിരിക്കുകയാണ്. ഹൈക്കോടതി നിർദേശിച്ചതനുസരിച്ച് വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിനായി സ്വർണപാളികൾ ഇളക്കി നീക്കം ചെയ്തു.
ദ്വാരപാലക ശില്പങ്ങളിലെയും ശ്രീകോവിലിന്റെ വലത് വശത്തുള്ള പാളികളിലെയും സ്വർണത്തോടുകൂടിയ ഭാഗങ്ങളാണ് ആദ്യഘട്ടത്തിൽ മാറ്റിയത്.
ദ്വാരപാലക ശില്പങ്ങളിലെ സൈഡ് പില്ലറുകളുടെ തൂക്കം, 2019ൽ ഘടിപ്പിച്ച കട്ടിളപ്പാളികളുടെ തൂക്കം, ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറാത്ത സ്വർണത്തിന്റെ സാമ്പിളുകൾ,
ക്ഷേത്രത്തിലെ മറ്റ് ഭാഗങ്ങളിലെ സ്വർണ-ചെമ്പ് പാളികളുടെ സാമ്പിളുകൾ തുടങ്ങി നിരവധി പരിശോധകൾ സംഘം നടത്തും.
എസ്.പി ശശിധരന്റെ നേതൃത്വത്തിലുള്ള 15 അംഗ വിദഗ്ധസംഘമാണ് പരിശോധനക്ക് നേതൃത്വം നൽകുന്നത്.
അതേസമയം, സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെതിരായ മൊഴികൾ ശക്തമാകുകയാണ്.
കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പത്മകുമാർ പൂർണ്ണ സ്വാതന്ത്ര്യം നൽകിയിരുന്നുവെന്നും ദേവസ്വം പ്രസിഡന്റിന്റെ മുറി പോറ്റിയുടെ ബന്ധുക്കളും അതിഥികളും ഉപയോഗിച്ചിരുന്നുവെന്നുമാണ് ജീവനക്കാരുടെ മൊഴി.
പൂജാ ബുക്കിംഗിലും പ്രത്യേക പരിഗണന നൽകിയിരുന്നുവെന്നും അവർ അന്വേഷണ സംഘത്തോട് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട പ്രധാന രേഖകൾ ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സംസ്ഥാന പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എഫ്ഐആർ, മൊഴികൾ തുടങ്ങിയ രേഖകളുടെ പകർപ്പാണ് ഇഡി തേടുന്നത്.
റാന്നി കോടതി അപേക്ഷ തള്ളിയതിനെ തുടർന്ന് ഇഡി ഹൈക്കോടതിയെ സമീപിച്ചതാണ്.
സ്വർണക്കൊള്ളയിൽ കളളപ്പണ ഇടപാടുകൾ നടന്നിരിക്കാമെന്ന സംശയത്തെ അടിസ്ഥാനമാക്കിയാണ് വിശദമായ അന്വേഷണത്തിന് രേഖകൾ അനിവാര്യവെന്ന് ഇഡി വ്യക്തമാക്കുന്നത്.
English Summary
The Special Investigation Team (SIT) has begun crucial evidence collection in the Sabarimala gold smuggling case. As per the High Court directive, gold-plated panels from the Dwarapalaka sculptures and parts of the Sreekovil have been temporarily removed to collect samples. The SIT will examine the weight of panels installed in 2019 and gather gold and copper samples from various sections.
Meanwhile, Devaswom employees have given statements against former Devaswom Board President A. Padmakumar, alleging that he provided full freedom to accused Unnikrishnan Potti and allowed his relatives to use the President’s room. They also claimed special treatment was given in pooja booking.
The Enforcement Directorate’s plea seeking copies of FIRs and witness statements related to the case will be heard by the High Court today. The ED suspects possible money laundering linked to the gold theft and seeks detailed records for further investigation.
sabarimala-gold-heist-sit-begins-evidence-collection
Sabarimala, Gold Heist, SIT Investigation, Devaswom Board, Padmakumar, Unnikrishnan Potti, Enforcement Directorate, Kerala News, High Court, Temple Theft









