web analytics

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ എന്‍ വാസു ജയിലിലേക്ക്

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്; മുഖ്യമന്ത്രിയുടെ അതിവിശ്വസ്തന്‍ എന്‍ വാസു ജയിലിലേക്ക്

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കേസുമായി ബന്ധപ്പെട്ട് മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാം പ്രതിയായാണ് വാസുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

2019-ല്‍ ദേവസ്വം കമ്മീഷണറായിരിക്കെ കേസുമായി ബന്ധപ്പെട്ട ചില നടപടികളില്‍ വാസുവിന് പങ്കുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

അന്നത്തെ കമ്മീഷണറായിരുന്ന വാസുവിന്റെ ശുപാര്‍ശ പ്രകാരമാണ് സ്വര്‍ണം പൊതിഞ്ഞ കട്ടളപ്പാളിയെ ചെമ്പുപാളിയെന്നായി മഹസറില്‍ രേഖപ്പെടുത്തിയതെന്ന് ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി റിപ്പോര്‍ട്ടില്‍ അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.

കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, ദ്വാരപാലക ശില്‍പ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ചികിത്സാ-വിവാഹ സഹായത്തിനായി സ്വര്‍ണം ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് 2019 ഡിസംബര്‍ 9-ന് വാസുവിന് ഇ-മെയില്‍ അയച്ചതായും, അത്തരം മെയില്‍ ലഭിച്ചിരുന്നുവെന്ന് വാസു സ്വയം സമ്മതിച്ചതായും അന്വേഷണ രേഖകളില്‍ വ്യക്തമാക്കുന്നു.

എന്‍ വാസു നേരത്തെ രണ്ട് തവണ ദേവസ്വം കമ്മീഷണറായിരുന്നു. സ്വര്‍ണ റിപ്പോര്‍ട്ട് വിവാദത്തിന് മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ദേവസ്വം ബോര്‍ഡ് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കൊല്ലം കുളക്കട പഞ്ചായത്ത് മുന്‍ പ്രസിഡന്റായിരുന്ന വാസു പിന്നീട് ജുഡീഷ്യല്‍ സര്‍വീസിലും, അതിനുശേഷം മന്ത്രി പി.കെ. ഗുരുദാസന്റെ പേഴ്‌സണല്‍ സ്റ്റാഫിലുമായിരുന്നു.

2016-ല്‍ അദ്ദേഹം വീണ്ടും ദേവസ്വം കമ്മീഷണറായി നിയമിക്കപ്പെട്ടു. സിപിഎം നേതൃത്വത്തോടുള്ള അടുപ്പം രാഷ്ട്രീയ വൃത്തങ്ങളിൽ പലപ്പോഴും ചർച്ചയായിട്ടുള്ളതാണ്.

നിലവിൽ, കേസിന്റെ അന്വേഷണ നടപടികളുടെ ഭാഗമായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തിരിക്കുന്നതെന്നും കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകുമെന്നും അന്വേഷണ സംഘം അറിയിച്ചു.

കൊല്ലത്തെ കുളക്കടയില്‍ രണ്ടു തവണ വാസു പഞ്ചായത്ത് പ്രസിഡന്റായിരുന്നു. ഇതിന് ശേഷമാണ് ജ്യൂഡീഷ്യല്‍ ഓഫീസറായത്. മന്ത്രി പികെ ഗുരുദാസന്റെ പേഴ്‌സണല്‍ സ്റ്റാഫിലും പ്രവര്‍ത്തിച്ചു.

ഇവിടെ നിന്നാണ് വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദേവസ്വം കമ്മീഷണറാകുന്നത്. പതിയെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ സര്‍വ്വശക്തനായി.

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ പിന്തുണയിലായിരുന്നു ദേവസ്വം കമ്മീഷണറായത്. പിണറായി അധികാരത്തിലെത്തിയപ്പോള്‍ രണ്ടാം തവണയും കമ്മീഷണറായി.

ഇതിനിടെയാണ് ശബരിമല സ്ത്രീ പ്രവേശന വിവാദം ഉണ്ടായത്. പിന്നാലെ വാസു പ്രസിഡന്റായി. അപ്പോഴും പിണറായിയുടെ പിന്തുണയാണ് കരുത്തായത്. അത്തരമൊരു സിപിഎം ബന്ധമുള്ള വ്യക്തിയെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്യുന്നത്.

English Summary

Former Travancore Devaswom Board Commissioner N. Vasu has been arrested by the Special Investigation Team in connection with the Sabarimala gold-related case. He is named as the third accused.

Investigation reports allege that a description in the mahazar stating gold-coated wooden frames as copper was recorded based on his recommendation. The first accused, Unnikrishnan Potti, had earlier sent Vasu an email in December 2019 regarding the usage of remaining gold, which Vasu later acknowledged receiving.

Vasu served twice as Devaswom Commissioner and later as Board President. He previously held public and administrative positions, including Panchayat President and judicial roles. Political associations have been part of public discussions, but the arrest comes strictly as part of an ongoing probe, officials confirmed.

sabarimala-gold-case-n-vasu-arrest-sit-probe

SabarimalaCase, N.Vasu, DevaswomBoard, KeralaNews, SITInvestigation, GoldCase, TravancoreDevaswom, CrimeNews, PoliticalLinks

spot_imgspot_img
spot_imgspot_img

Latest news

”കൈ”പിടിച്ച് ഐഷാ പോറ്റി

''കൈ''പിടിച്ച് ഐഷാ പോറ്റി തിരുവനന്തപുരം: മുൻ സിപിഎം എംഎൽഎ ഐഷാ പോറ്റി കോൺഗ്രസിൽ...

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന് എഴുതിയ ട്രോഫിയുമായി യുവമോർച്ച പ്രവർത്തകർ

മാങ്കൂട്ടത്തിൽ മൂന്ന് ദിവസത്തേക്ക് എസ്ഐടി കസ്റ്റഡിയിൽ; ‘നമ്പർ വൺ കോഴി’ എന്ന്...

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു

വിഴിഞ്ഞം വിജയിച്ച് UDF; എൽഡിഎഫിന്റെ വാർഡ് പിടിച്ചെടുത്തു തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന്...

Other news

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ

ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്നോ? പ്രതികരിച്ച് മെറ്റ കാലിഫോർണിയ: ഇൻസ്റ്റഗ്രാം ഉപയോക്താക്കളുടെ വിവരങ്ങൾ...

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ

പടയപ്പ മദപ്പാടിൽ; ജനങ്ങൾ ഭയപ്പാടിൽ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിൽ കാട്ടാന പടയപ്പ...

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച് നടി പാർവതി കൃഷ്ണ

ലൈറ്റ്, മീഡിയം, സ്ട്രോങ്…വാരാണസി യാത്രയ്ക്കിടെ ‘ബാബ തണ്ടായി’ കുടിച്ച അനുഭവം പങ്കുവെച്ച്...

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ

സൂപ്പർ മദർ; തിരുവനന്തപുരം കളക്ടർ സൂപ്പറാ വിവാഹവും കുഞ്ഞുങ്ങളുമാണ് സ്ത്രീയുടെ സ്വപ്നങ്ങൾക്ക് തടസ്സമാകുന്നതെന്ന...

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട ബാലന് രക്ഷകനായി യുവാവ്

പുഴയോരത്തെ പൊന്തക്കാട്ടിലൂടെ ഒരു കിലോമീറ്ററോളം ഓടിയ ശേഷം ആറ്റിലേക്ക് ചാടി, കുത്തൊഴുക്കിൽപ്പെട്ട...

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി നായർ

‘എന്റെ ഡാർലിങ് സ്ത്രീത്വത്തിലേക്ക്’ – മകൾ ഋതുമതിയായ സന്തോഷം പങ്കുവച്ച് അഞ്ജലി...

Related Articles

Popular Categories

spot_imgspot_img