web analytics

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ഇന്ത്യൻ വിദ്യാർത്ഥികൾക്ക് റഷ്യയിൽ സ്കോളർഷിപ്പോടെ പഠിക്കാം

ന്യൂഡൽഹി: 2026–27 അധ്യയന വർഷത്തേക്കുള്ള സ്കോളർഷിപ്പ് പദ്ധതിയിലേക്ക് ഇന്ത്യൻ വിദ്യാർത്ഥികളിൽ നിന്ന് റഷ്യൻ സർക്കാർ അപേക്ഷകൾ ക്ഷണിച്ചു.

വിവിധ വിഷയങ്ങളിൽ റഷ്യയിലെ മുൻനിര സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ച അവസരമാണ്.

മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ്, കസാൻ, വ്‌ളാഡിവോസ്റ്റോക്ക്, കലിനിൻഗ്രാഡ് ഉൾപ്പെടെ വിവിധ നഗരങ്ങളിലുള്ള സർവകലാശാലകളിലാണ് പഠനസൗകര്യം ലഭിക്കുക.

വൈദ്യശാസ്ത്ര രംഗത്തെ നിരവധി കോഴ്‌സുകൾ ഇംഗ്ലീഷ് മാധ്യമത്തിൽ ലഭ്യമാണെന്ന് റഷ്യൻ ഭരണകൂടം അറിയിച്ചു.

അതിനാൽ പ്രവേശന സമയത്ത് റഷ്യൻ ഭാഷാ പരിജ്ഞാനം നിർബന്ധമല്ല. റഷ്യൻ ഭാഷ പഠിക്കാൻ താൽപര്യമുള്ളവർക്ക് പ്രധാന കോഴ്‌സ് ആരംഭിക്കുന്നതിന് മുമ്പ് ഒരു വർഷത്തെ പ്രിപ്പറേറ്ററി ഭാഷാ കോഴ്‌സ് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സ്കോളർഷിപ്പിനുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ബാച്ചിലേഴ്‌സ്, സ്പെഷ്യലിസ്റ്റ്, മാസ്റ്റേഴ്‌സ്, എംഫിൽ, അഡ്വാൻസ്ഡ് ട്രെയിനിംഗ് തുടങ്ങിയ എല്ലാ അക്കാദമിക് തലങ്ങളിലും സ്കോളർഷിപ്പ് ലഭ്യമാണ്.

മെഡിസിൻ, ഫാർമസി, എഞ്ചിനീയറിംഗ്, ആർക്കിടെക്ചർ, കൃഷി, സാമ്പത്തികശാസ്ത്രം, മാനേജ്മെന്റ്, മാനവികശാസ്ത്രം, ഗണിതം, സാമൂഹികശാസ്ത്രം, വ്യോമയാനം, ബഹിരാകാശ പഠനം, കായികം, കല തുടങ്ങിയ വിഷയങ്ങളിൽ പഠനം തിരഞ്ഞെടുക്കാം.

ഈ സ്കോളർഷിപ്പിന് പ്രവേശന പരീക്ഷകളില്ല. ഉദ്യോഗാർത്ഥികളുടെ മുൻകാല അക്കാദമിക് നേട്ടങ്ങളും പോർട്ട്‌ഫോളിയോയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഗവേഷണ പ്രബന്ധങ്ങൾ, ശുപാർശ കത്തുകൾ, ദേശീയ–അന്തർദേശീയ മത്സര സർട്ടിഫിക്കറ്റുകൾ, ഒളിമ്പ്യാഡുകൾ, മറ്റ് മികവ് തെളിയിക്കുന്ന രേഖകൾ എന്നിവ ഉൾപ്പെടുത്തുന്നത് തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത വർധിപ്പിക്കും.

അപേക്ഷകർക്ക് തങ്ങളുടെ താൽപര്യമനുസരിച്ച് ആറ് സർവകലാശാലകൾ വരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം. എന്നാൽ അന്തിമ പ്രവേശനം സർവകലാശാലകളുടെ മൂല്യനിർണ്ണയത്തിനും സീറ്റുകളുടെ ലഭ്യതയ്ക്കും വിധേയമായിരിക്കും.

രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ജനുവരി 15 വരെ നീളുന്ന ആദ്യ ഘട്ടത്തിൽ ഡോക്യുമെന്റ് വെരിഫിക്കേഷനും പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗും നടക്കും.

രണ്ടാം ഘട്ടത്തിൽ റഷ്യൻ ശാസ്ത്ര–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സർവകലാശാലകളുമായി ചേർന്ന് സ്ഥാപനവിതരണവും വിസ നടപടികളും പൂർത്തിയാക്കും.

യോഗ്യതാ മാനദണ്ഡങ്ങളും പുതിയ അപ്‌ഡേറ്റുകളും അറിയാൻ ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കണമെന്ന് അധികൃതർ അറിയിച്ചു.

English Summary

The Russian government has invited applications from Indian students for scholarships for the 2026–27 academic year. The program offers opportunities across multiple disciplines at leading Russian universities, with many medical courses taught in English. Selection will be based on academic performance and portfolios, without entrance exams.

russia-government-scholarship-2026-27-indian-students

Russia Scholarship, Indian Students, Study Abroad, Higher Education, Medical Education, Russian Universities, Scholarships 2026

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ ക്ഷേത്രനടയിൽ

നടപ്പാതയിൽ മലമൂത്ര വിസർജനം; ചൊദ്യം ചെയ്ത വഴിയോരക്കച്ചവടക്കാരനെ കമ്പിവടിക്കടിച്ചു; സംഭവം ഗുരുവായൂർ...

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

3 കോടി രൂപ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പിതാവിനെ വിഷപ്പാമ്പിനെക്കൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; 2 മക്കൾ ഉൾപ്പെടെ 5 പേർ പിടിയില്‍

പിതാവിനെ വിഷപ്പാമ്പിനെകൊണ്ടു കടിപ്പിച്ചു കൊലപ്പെടുത്തി; മക്കൾ പിടിയില്‍ ചെന്നൈയ്ക്ക് സമീപമുള്ള തിരുത്തണിയിൽ...

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി

സ്‌കാനിംഗിന് അഴിച്ചുവെച്ച രോഗിയുടെ അഞ്ച് പവന്റെ സ്വർണമാല കാണാതായി കോഴിക്കോട്: സ്‌കാനിംഗ് നടപടിക്കിടെ...

Related Articles

Popular Categories

spot_imgspot_img