web analytics

ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി; ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കി;ശരിക്കുമൊരു ഹീറോയാണ് സുനിൽ കാർത്തിക്ക്

ജീവൻ പണയം വച്ച് വൻ ദുരന്തമൊഴിവാക്കിയ സുനിൽ കാർത്തിക്കിന് റൂറൽ ജില്ലാ പോലീസിൻ്റെ ആദരം. ദേശീയ പാതയിൽ ദേശം കുന്നുംപുറത്ത് കെ.എസ്.ആർ.ടി.സി സിഫ്റ്റ് ബസിന് തീപിടിച്ചപ്പോൾ ഫയർ എസ്റ്റിംഗൂഷറുമായി ബസിനടിയിലേക്ക് നൂണ്ടിറങ്ങി സാഹസികമായാണ് ഇദ്ദേഹം തീയണച്ചത്.Rural District Police pay tribute to Sunil Karthik who risked his life in a huge disaster

തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു ബസ്. തീ പിടിച്ചപ്പോൾത്തന്നെ ഡ്രൈവർ അവസരോചിതമായി വാഹനം സൈഡിലേക്കൊതുക്കി യാത്രക്കാരെ പുറത്തിറക്കി.

ഈ സമയം കൊരട്ടി ഇൻഫോ പാർക്കിൽ കാറിൽ ജോലിക്ക് പോവുകയായിരുന്നു കരുനാഗപ്പള്ളി സ്വദേശി സുനിൽ കാർത്തിക്കും സുഹൃത്തുക്കളും. തീ പിടിക്കുന്നതു കണ്ട് സുനിൽ കാർത്തിക്ക് കാറിൽ നിന്ന് എസ്റ്റിംഗൂഷറുമായി ചാടിയിറങ്ങി ബസിൻ്റെ അടിയിലേക്ക് കയറി.

നാട്ടുകാരും സുഹൃത്തുകളും അതിൽ വരുന്ന വാഹനങ്ങൾക്ക് കൈകാണിച്ച് നിർത്തി ഫയർ എസ്റ്റിംഗൂഷറുകൾ സുനിൽ കാർത്തിക്കിൻ്റെ അരികിലേക്കെത്തിച്ചു. മിനിറ്റുകൾ നീണ്ട സാഹസിക പ്രവർത്തനത്തിനൊടുവിൽ തീ പൂർണ്ണമായണച്ച് വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു.

സുനിൽ ‘കാർത്തിക്കിൻ്റെ ഈ പ്രവർത്തനം അറിഞ്ഞ ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചു വരുത്തി അനുമോദന പത്രം നൽകുകയായിരുന്നു. ” ശരിക്കുമൊരു ഹീറോയാണ് സുനിൽ കാർത്തിക്ക് , ഇദ്ദേഹത്തിൻ്റെ പ്രവർത്തനം കൊണ്ട് വലിയൊരു ദുരന്തമൊഴിവായി എന്ന് എസ്.പി പറഞ്ഞു. റൂറൽ ജില്ലാ സ്പെഷൽ ബ്രാഞ്ചും ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം ഉറ്റുനോക്കുന്നത് എന്തുകൊണ്ട്?

റഷ്യയും ക്രൊയേഷ്യയും മുതൽ 22 രാജ്യങ്ങൾ കേരളത്തിൽ; ഇന്ത്യൻ തെരഞ്ഞെടുപ്പിനെ ലോകം...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

Related Articles

Popular Categories

spot_imgspot_img