ബി.ജെ.പിയിലേക്ക് ചേക്കേറാനൊരുങ്ങുന്നത് വിശ്വ പൗരനോ? പ്രതികരിക്കാതെ ശശി തരൂരും കോൺഗ്രസ് നേതൃത്വവും

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവിന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള അഭ്യൂഹം ശക്തമാകുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ ശശി തരൂര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തകളാണ് ശക്തമാകുന്നത്.Rumors of a Congress leader joining the BJP in state politics are intensifying.

എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ ശശി തരൂരോ അദ്ദേഹവുമായി അടുത്ത വൃത്തങ്ങളോ ഇനിയും തയ്യാറായിട്ടില്ല. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ പൂര്‍ണ അറിവോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള നീക്കങ്ങള്‍ നടക്കുന്നത്.

തരൂരിന്റെ ബിജെപിയിലേക്കുള്ള ചുവട് മാറ്റം സംബന്ധിച്ച അഭ്യൂഹങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരത്ത് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളുടേയും ഒപ്പം സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്റര്‍മാരുടേയും യോഗം നടന്നിരുന്നു.

ഈ യോഗത്തിന്റെ അജണ്ട എന്താണെന്ന് ആരാഞ്ഞ് ഡല്‍ഹിയിലെ എംപിയുടെ ഓഫീസില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ഫോണ്‍കോളുകള്‍ എത്തിയിരുന്നു. എന്നാല്‍ യോഗത്തിലെ അജണ്ട സംബന്ധിച്ച വിവരങ്ങള്‍ എംപി ഓഫീസിന് ലഭിച്ചില്ല.

കേന്ദ്രവുമായി ഭിന്നത രൂക്ഷം
രാഹുല്‍ ഗാന്ധിയുമായി ശശി തരൂരിനുള്ള ബന്ധം കാലങ്ങളായി മോശം അവസ്ഥയിലാണ്. കഴിഞ്ഞ ഒരു വര്‍ഷമായി തരൂര്‍ രാഹുല്‍ ഗാന്ധിയെ നേരില്‍ക്കാണാനായി അപ്പോയിന്‍മെന്റിന് ശ്രമിക്കുന്നുവെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി തയ്യാറായില്ല.

ഇത് ശശി തരൂരിനെ മാനസികമായി പാര്‍ട്ടിയില്‍ നിന്ന് അകറ്റിയെന്നാണ് സൂചന. ഡല്‍ഹിയില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം എംപിമാരുടെ സത്യപ്രതിജ്ഞാ വേളയില്‍ തരൂര്‍ വിദേശയാത്രയ്ക്ക് പോയതും രാഹുലിനെ ചൊടിപ്പിച്ചിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ തരൂരിന്റെ പ്രചരണത്തിന് രാഹുല്‍ ഗാന്ധി എത്താത്തതും ശ്രദ്ധേയമായിരുന്നു.

സംസ്ഥാന നേതൃത്വവുമായും അത്ര നല്ല ബന്ധമല്ല രാഷ്ട്രീയ പ്രവേശനം മുതല്‍ ശശി തരൂരിന് ഉള്ളത്. കെപിസിസി പ്രസിഡന്റുമായി പ്രത്യക്ഷത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ല തരൂരിന് എന്നാല്‍ പറയത്തക്ക അടുപ്പവും ഇരുവരും തമ്മിലില്ല.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ കാര്യത്തിലും ഇത് തന്നെയാണ് ശശി തരൂരിന്റെ അവസ്ഥ്. ദേശീയതലത്തില്‍ പാര്‍ട്ടി ശക്തി പ്രാപിക്കുന്ന വേളയില്‍ ശശി തരൂരിനെ പോലെ ജനസ്വാധീനമുള്ള ഒരു നേതാവ് പാര്‍ട്ടി വിടുന്നത് ദേശീയതലത്തിലും കോണ്‍ഗ്രസിന് നല്ലതല്ല.

കേരളത്തില്‍ ഒന്നര വര്‍ഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തരൂരിനെ എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ നേട്ടമാകുമെന്ന് ബിജെപിയും കണക്ക്കൂട്ടുന്നു.

കേരളത്തില്‍ ലോക്‌സഭയില്‍ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞത് ബിജെപിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിന്റെ അലയൊലികള്‍ ഉണ്ടാകുമെന്ന് പാര്‍ട്ടി വിശ്വസിക്കുന്നു, അവിടേക്ക് തരൂരിനോളം തലപ്പൊക്കമുള്ള ഒരു നേതാവ് കൂടി എത്തിയാല്‍ അത് തങ്ങള്‍ക്ക് വലിയ രാഷ്ട്രീയ നേട്ടമാകുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.

അതേസമയം ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം ശക്തമായി നിലനിര്‍ത്തി പാര്‍ട്ടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശശി തരൂര്‍ ശ്രമിക്കുന്നതെന്നും ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കണക്ക്കൂട്ടുന്നു.

ഇതാദ്യമായിട്ടല്ല തരൂരിന്റെ ബിജെപി പ്രവേശനം ചര്‍ച്ചയാകുന്നത്. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കേന്ദ്ര നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു.

ശശി തരൂരുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവേശന വാര്‍ത്തകള്‍ പ്രചരിച്ചിക്കുന്നത് ആദ്യമായല്ല. അന്നൊക്കെ അദ്ദേഹം തള്ളുകയും ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പകുതി വിലയ്ക്ക് സ്കൂട്ടർ: കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന്; വി​വി​ധ ജി​ല്ല​ക​ളി​ല്‍നി​ന്ന്​ കൂ​ടു​ത​ല്‍ പ​രാ​തി​ക​ള്‍

പകുതി വിലയ്ക്ക് സ്കൂട്ടർ നൽകാമെന്ന് വാഗ്ദാനം നൽകി കോടികൾ വെട്ടിച്ച ത​ട്ടി​പ്പു​മാ​യി...

വിഷ്ണുജയുടെ മരണം; ഭർത്താവ് പ്രഭിന്റെ ജാമ്യാപേക്ഷ തള്ളി

മലപ്പുറം: എളങ്കൂരിൽ ഭർതൃപീഡനത്തെ തുടർന്ന് വിഷ്ണുജ ആത്മഹത്യ ചെയ്ത കേസിൽ അറസ്റ്റിലായ...

ബിജെപിയോ ആംആദ്മിയോ; രാജ്യതലസ്ഥാനം ആർക്കൊപ്പം; എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ അരവിന്ദ് കെജരിവാളിന്റെ എഎപിയെ തോല്പിച്ച് ബിജെപി...

ഇതാണാ ഭാഗ്യവാൻ; 20 കോടിയുടെ ക്രിസ്മസ് ബംപർ ഇരിട്ടി സ്വദേശിയ്ക്ക്

തിരുവനന്തപുരം: ക്രിസ്മസ്–ന്യൂഇയർ ബംപർ ഒന്നാം സമ്മാനം 20 കോടി രൂപ ഭാഗ്യം...

എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം; മൂന്ന് അധ്യാപകർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥിനിയെ മൂന്ന് അധ്യാപകർ ചേർന്ന് പീഡനത്തിനിരയാക്കി....

Other news

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

Related Articles

Popular Categories

spot_imgspot_img