ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂരിനെ ചേർത്തു നിർത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ. തരൂരിന് ഉന്നത പദവി നൽകുമെന്നാണ് പുറത്തു വരുന്ന വിവരം.
വിദേശ രാജ്യങ്ങളുമായി ബന്ധപ്പെടാനുളള ഉന്നത പദവി തരൂരിന് നൽകുമെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുസംബന്ധിച്ച കാര്യങ്ങൾ തരൂരുമായി ചർച്ച ചെയ്‌തെന്നാണ് അഭ്യൂഹം.
കഴിഞ്ഞ ദിവസം ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിദേശ പര്യടനത്തിന് ശശി തരൂരിനെ തലവനാക്കി നിയമിച്ചതിൽ കോൺഗ്രസിന് അമർഷം ഉള്ള സാഹചര്യത്തിലാണ് പുതിയ നീക്കം.
രണ്ടും കല്‍പിച്ചുള്ള ശശി തരൂരിന്‍റെ നീക്കത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമാകുകയാണ്. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന ശശി തരൂര്‍ കേന്ദ്രസര്‍ക്കാരിനോട് കൂടുതല്‍ അടുത്തുകൊണ്ടിരിക്കുകയാണ്.
വിദേശ കാര്യ വിദഗ്ധനായ തരൂരിന്‍റെ സേവനം തുടര്‍ന്നങ്ങോട്ട് പ്രയോജനപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും നീക്കം നടത്തുകയാണെന്നാണ് വിവരം.
ഓണററി പദവിയാണെങ്കില്‍ തരൂര്‍ എംപി സ്ഥാനം രാജി വയ്ക്കേണ്ടതില്ല. രാഷ്ട്രീയ പദവിയല്ലെങ്കിൽ അയോഗ്യതയ്ക്കുള്ള മാനദണ്ഡം ബാധകമാകില്ല.
പക്ഷെ കോണ്‍ഗ്രസ് ഇതിന് അനുമതി നല്‍കാനിടയില്ല. അതേ സമയം ശശി തരൂരിന്‍റെ നീക്കങ്ങളെ ഏറെ ജാഗ്രതയോടെയാണ് കോണ്‍ഗ്രസ് വീക്ഷിക്കുന്നത്.
വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ മാറ്റാന്‍ ആവശ്യപ്പെടണമെന്ന് എഐസിസി നേതൃത്വത്തോട് മറ്റുനേതാക്കള്‍ ആവശ്യപ്പെട്ടതായാണ് വിവരം.
പ്രവര്‍ത്തക സമിതിയിലിരുന്ന് നിരന്തരം അച്ചടക്കം ലംഘിക്കുന്ന ശശിതരൂരിനെ ആ പദവിയില്‍ നിന്ന് പുറത്താക്കാനും സമ്മര്‍ദ്ദമുണ്ട്.
കോണ്‍ഗ്രസില്‍ നിന്ന് ബിജെപിക്ക് വേണ്ടി പണിയെടുപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഭൂരിപക്ഷത്തിൻ്റെയും വികാരം. വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി യോഗത്തിന് പാര്‍ലമെന്‍റിലെത്തിയ തരൂര്‍ വിവാദ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു.
തന്‍റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച തിരിക്കുമെന്ന് തരൂര്‍ അറിയിച്ചിട്ടുണ്ട്. ഗിനിയയിലാണ് ആദ്യ സന്ദര്‍ശനം. അവസാനം യുഎസിലും
യുഎസിൽ എത്തുമ്പോൾ ഡോണൾഡ് ട്രംപിനെ നേരിട്ട് കണ്ട് യുഎസ് നിലപാട് മാറ്റുന്നതിന് സമ്മർദ്ദം ചെലുത്താൻ തരൂർ ശ്രമിക്കുന്നുണ്ട്.
പാർട്ടി നിശ്ചയിക്കുന്നവര്‍ പോയാല്‍ മതിയെന്ന നിലപാട് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും തരൂരിനെ അറിയിച്ചിരുന്നതായാണ് പുറത്തു വരുന്ന വിവരം. വിദേശകാര്യ സ്റ്റാന്‍ഡിഗ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലക്കാണ് തനിക്കുള്ള ക്ഷണമെന്ന് തരൂര്‍ അറിയിച്ചെങ്കിലും നേതൃത്വം പരിഗണിച്ചില്ല