web analytics

ഒരുകാലത്ത് കോട്ടയത്തും ഇടുക്കിയിലും വൻ വികസനത്തിന് വഴിതെളിച്ച അതേ മുന്നേറ്റം; തോട്ടങ്ങളിൽ പുതിയ ട്രെന്റ്; പന്ത്രണ്ടു വർഷത്തിനു ശേഷം റെക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില

കോട്ടയം: പന്ത്രണ്ടു വർഷത്തിനു ശേഷം റെേക്കാഡ്‌ മറികടക്കാനൊരുങ്ങി റബർ വില. റബർ ബോർഡ്‌ ഇന്നലെ പ്രഖ്യാപിച്ച വില 235 രൂപയാണെങ്കിലും 241 രൂപയ്‌ക്കു വരെ കോട്ടയത്തു വ്യാപാരം നടന്നു. കോട്ടയത്തു തന്നെ ചുരുക്കം ചില വ്യാപാരികൾ 245 രൂപയ്‌ക്കു വരെ വ്യാപാരം നടത്തിയതായും സൂചനയുണ്ട്‌. 2011- 02 സാമ്പത്തിക വർഷത്തിൽൽ രേഖപ്പെടുത്തിയ 283 രൂപയാണു ചരിത്രത്തിലെ റബറിന്റെ ഏറ്റവും ഉയർന്ന വില. നിലവിലെ സാഹചര്യത്തിൽ ഈയാഴ്‌ച തന്നെ വില 247 തൊടുമെന്ന സൂചനയാണു ലഭ്യമാകുന്നത്‌.Rubber prices set to break record after 12 years

ഏതാനും ദിവസങ്ങളായി വിലയിൽ കിലോയ്‌ക്ക് ശരാശരി 2-3 രൂപയുടെ വർധന രേഖപ്പെടുത്തുന്നുണ്ട്‌. പ്രതികൂല കാലാവസ്‌ഥയെത്തുടർന്നുണ്ടായ ചരക്കുക്ഷാമമാണ്‌ വില ഉയർച്ചയ്‌ക്കുള്ള പ്രധാന കാരണം. വില കുതിച്ചുയരുമ്പോഴും വിപണിയിൽ എത്തുന്ന ചരക്കിന്റെ അളവ്‌ കുറവാണ്‌.

സാധാരണ ആഭ്യന്തര വില കുതിക്കുമ്പോൾ രാജ്യാന്തര വിലയും മുന്നേറുന്ന പ്രവണതയാണു കണ്ടിരുന്നതെങ്കിൽ ഇത്തവണ സാഹചര്യം വ്യത്യസ്‌തമാണ്‌. രാജ്യന്തര വില ആഭ്യന്ത വിലയേക്കാൾ 50 രൂപ പിന്നിലാണ്‌. ഇന്നലെ ആർ.എസ്‌.എസ്‌. 4 ഗ്രേഡിന്റെ ബാങ്കോക്ക്‌ വില 198.82 രൂപയായിരുന്നു.

മഴയ്‌ക്ക് 10 ദിവസത്തെ ഇടവേള ലഭിച്ചു ടാപ്പിങ്ങ്‌ സജീവമായാൽ വ്യവസായികൾ വിപണിയിൽ നിന്നു വിട്ടു നിന്ന്‌ വിലയിടിക്കാനുള്ള നീക്കം നടത്തുമെന്ന ഭയവും വ്യാപാരികൾക്കുണ്ട്‌. ഈ സാഹചര്യത്തിൽ, ലഭിക്കുന്ന ചരക്ക്‌ പരമാവധി വേഗത്തിൽ വിറ്റൊഴിയുകയാണു ചെറുകിട വ്യാപാരികൾ. ഇറക്കുമതി റബർ ചില തുറമുഖങ്ങളിൽ എത്തിയതായുള്ള വിവരവും പുറത്തുവരുന്നുണ്ട്‌.

ഒട്ടുപാൽ വിലയും റെക്കോഡിലേക്ക്‌ എത്തുന്നുവെന്നാണു സൂചനകൾ. നല്ലതുപോലെ ഉണങ്ങിയ ഒട്ടുപാൽ നൽകുന്ന കർഷകന്‌ 155 രൂപ വരെ ലഭിക്കും. 150 രൂപയ്‌ക്ക് മിക്കയിടങ്ങളിലും വ്യാപാരം നടക്കുന്നുണ്ട്‌. മില്ലുകാർ 170 രൂപയ്‌ക്കാണ്‌ ഒട്ടുപാൽ വാങ്ങുന്നത്‌. 2012ൽ ഒട്ടുപാൽ വില 180 രൂപയിൽ എത്തിയിരുന്നു. അതേസമയം, ലാറ്റക്‌സ് വില ഇന്നലെ 3 രൂപ കുറഞ്ഞ്‌ 245 രൂപയിൽ എത്തി.

spot_imgspot_img
spot_imgspot_img

Latest news

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

Other news

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പ്രണയവല: ‘കിനാവിന്റെ രാജകുമാരൻ’ അറസ്റ്റിൽ കോഴിക്കോട്: ഇൻസ്റ്റഗ്രാം വഴി പ്രണയം നടിച്ച്...

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു

മുഖംമൂടിയണിഞ്ഞെത്തി, സിസിടിവി തിരിച്ചു വെച്ച് പണവും ഇലക്ട്രോണിക് സാധനങ്ങളും കവർന്നു Punalur: പുനലൂരിൽ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി അനന്തു

കൊട്ടാരക്കരയിൽ കനാൽ തകർച്ച; വെള്ളപ്പാച്ചിൽ; ഓട്ടോറിക്ഷയും ബൈക്കും ഒഴുകിപ്പോയി, ജീവൻ തിരിച്ചുകിട്ടി...

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം

കിണറ്റിൽ വീണ മകനെ രക്ഷിക്കാൻ പിന്നാലെ ചാടി; പിതാവിന് ദാരുണാന്ത്യം Wadakkanchery: കിണറ്റിൽ...

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്!

പട്ടിണിയിലായി ഹോസ്റ്റൽ വിദ്യാർത്ഥികൾ; പാചകവാതക ക്ഷാമം രൂക്ഷം,ക്ലാസുകൾ ഓൺലൈനിലേക്ക്! കോഴിക്കോട്: ജില്ലയിൽ പാചകവാതക...

Related Articles

Popular Categories

spot_imgspot_img