പഴയ രോഹിതിന്റെ ഓർമ്മകൾ
നാല് വർഷം മുൻപ്, 2021-ൽ വരെ രോഹിത് ശർമ്മയുടെ ബാറ്റിങ് ശൈലി കൃത്യതയും ക്ഷമയും നിറഞ്ഞതായിരുന്നു.
ആദ്യ 30 പന്തുകളിൽ സ്ട്രൈക്ക് റേറ്റ് എഴുപതിനു താഴെ, അടുത്ത 30 പന്തുകളിൽ എൺപതിനു മുകളിൽ, പിന്നീട് ശതകത്തിന് അടുത്ത് എത്തിയപ്പോൾ അത് നൂറും കടന്നിരിക്കും.
രോഹിത് നൂറ് തൊടുമ്പോൾ ലോകം പ്രതീക്ഷിച്ചത് 150 അല്ല, ഇരുനൂറായിരുന്നു. അതാണ് ഏകദിന ക്രിക്കറ്റിൽ അയാൾ സൃഷ്ടിച്ച ബെഞ്ച്മാർക്ക്.
ട്രയംഫിന്റെ പുതിയ കരുത്തൻ എത്തി; ലിമിറ്റഡ് എഡിഷൻ സ്പീഡ് ട്രിപ്പിൾ 1200 RX ഇന്ത്യൻ വിപണിയിൽ
അഗ്രസീവ് ശൈലിയും നഷ്ടമായ ഇന്നിങ്സുകളും
അഗ്രസീവ് ക്രിക്കറ്റ് ടീമിന് വിജയമുണ്ടാക്കിയെങ്കിലും, രോഹിതിന്റെ വ്യക്തിഗത ഫോമിൽ ഇടിവുണ്ടായി.
ശതകങ്ങളുടെ നീണ്ട നിര ചുരുങ്ങി, ക്രീസിൽ നിലയുറപ്പിക്കുന്ന അവസരങ്ങൾ കുറയുകയും ചെയ്തു. എന്നാൽ അയാൾക്ക് അതിൽ ഖേദമില്ല — ടീമിന്റെ വിജയമാണ് മുന്‍ഗണനയാണ് അയാളുടെ നിലപാട്.
പുതിയ അധ്യായം: ശുഭ്മാൻ ഗില്ലിന്റെ കീഴിൽ
ഇനി നായക സ്ഥാനമില്ലാതെ കളിക്കാൻ ഇറങ്ങുന്ന രോഹിത് ശർമ്മയ്ക്ക് മുന്നിൽ മറ്റൊരു പരീക്ഷയാണ്.
ബിസിസിഐയുടെ 2027 ഏകദിന ലോകകപ്പിനുള്ള പദ്ധതികൾക്കിടയിൽ രോഹിതിന്റെ ഓസീസ് പര്യടനം നിർണായകമാകുന്നു.
നായകസ്ഥാനത്തുനിന്നുള്ള മാറ്റം, പുതിയ നേതൃത്വം — എല്ലാം കൂടി രോഹിതിന് പുതിയ വഴിത്തിരിവാണ്.
ശാരീരികമായും മാനസികമായും പുതിയ രോഹിത്
11 കിലോഗ്രാം ഭാരം കുറച്ച് ശരീര ഭാഷയിലും ചൈതന്യത്തിലും മാറ്റം വരുത്തിയ രോഹിത് 2019 കാലഘട്ടത്തെ തനിക്കായി തിരികെ കണ്ടെത്താൻ ശ്രമിക്കുന്നു.
2027 ലോകകപ്പ് ലക്ഷ്യമിട്ടാണ് ഈ പരിശ്രമം. പരാജയപ്പെടുകയാണെങ്കിൽ ഏകദിനത്തിൽ അവസരങ്ങൾ കുറയുമെന്നത് അയാൾക്കും വ്യക്തമാണ്.
ഓസീസ് മണ്ണിലെ ഹിറ്റ്മാന്റെ റെക്കോർഡുകൾ
ഓസ്ട്രേലിയ രോഹിതിന്റെ പ്രിയപ്പെട്ട കളിനിലമാണ്. ഓസ്ട്രേലിയയിൽ 19 മത്സരങ്ങളിൽ നിന്ന് 990 റൺസ്, നാല് സെഞ്ച്വറി, ശരാശരി 60.
ആകെ 46 ഇന്നിങ്സുകളിൽ 2407 റൺസ്, എട്ട് ശതകം, ഒൻപത് അർദ്ധ ശതകം — കോഹ്ലിക്കൊപ്പവും സച്ചിന്റെ പിന്നാലെയും നിലകൊള്ളുന്ന റെക്കോർഡ്.
വിൻറേജ് മോഡിലേക്കോ തിരിച്ചുവരവ്?
നായക സമ്മർദമില്ലാതെ കളിക്കുന്ന രോഹിതിന് ഇപ്പോൾ തെളിയിക്കാനുള്ളത് തന്റെ സ്ഥാനം തന്നെ.
ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയം മറികടക്കാനും തന്റെ ഓസ്ട്രേലിയൻ ഫോമിനെ വീണ്ടും തെളിയിക്കാനുമാണ് ഈ പര്യടനം.
ഹിറ്റ്മാൻ, വീണ്ടും ആ വിൻറേജ് പതിപ്പിലേക്ക് മടങ്ങുമോ എന്നതാണ് എല്ലാവരും കാത്തിരിക്കുന്നത്.
English Summary:
Rohit Sharma, stepping down from captaincy, faces a defining moment in his career as India tours Australia. Once known for his monumental innings and calm aggression, the “Hitman” aims to rediscover his old rhythm and form. With a leaner physique, renewed focus, and the 2027 World Cup in sight, Rohit’s performance in Australia could decide whether he reclaims his vintage self or fades out as the new era under Shubman Gill begins.









