web analytics

സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ്…രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു

മുംബൈ: രോഹിത് ശർമ്മയ്ക്കും ഭാര്യ റിതിക സച്ദേവിനും രണ്ടാമത്തെ കുഞ്ഞ് പിറന്നു. ആൺകുഞ്ഞാണ് ജനിച്ചതെന്നും കുഞ്ഞും അമ്മയും സുഖമായി ഇരിക്കുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.

2018 ലാണ് രോഹിത് – റിതിക ദമ്പതികൾക്ക് ആദ്യ കുഞ്ഞ് ജനിച്ചത്. സമൈറക്ക് അനിയനെ ലഭിച്ചതിലുള്ള സന്തോഷത്തിലാണ് കുടുംബമെന്ന് രോഹിതിനോടടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.

അതേസമയം കുഞ്ഞ് ജനിച്ചതോടെ രോഹിത് ബോർഡർ – ഗവാസ്‌കർ ട്രോഫിക്ക് പൂർണ സജ്ജനായി എത്തുമെന്ന റിപ്പോ‍ർട്ടുകളും പുറത്തുവന്നിട്ടുണ്ട്.

നേരത്തെ ആദ്യ ടെസ്റ്റിൽ രോഹിത് ഉണ്ടായേക്കില്ലെന്ന സൂചനകൾ ഉണ്ടായിരുന്നു,. എന്നാൽ കുഞ്ഞ് ജനിച്ചതോടെ രോഹിതിന് പരമ്പരക്ക് മുന്നോടിയായി തന്നെ ഓസ്‌ട്രേലിയയിൽ എത്താനാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.

ഓസ്ട്രേലിയയിലേക്ക് തിരിച്ച ഇന്ത്യൻ ടീമിന്‍റെ ആദ്യ സംഘത്തിനൊപ്പം രോഹിത് പോയിരുന്നില്ല. ഭാര്യ റിതിക സച്ദേവിന്‍റെ പ്രസവവുമായി ബന്ധപ്പെട്ടാണ് രോഹിത് ഇന്ത്യൻ ടീമില്‍ നിന്ന് അവധിയെടുത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

ഈ മാസം 22ന് പെര്‍ത്തിലാണ് ഇന്ത്യ – ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ഓസ്ട്രേലിയയിലേക്ക് പോകാതിരുന്ന രോഹിത് മുംബൈയിലെ റിലയന്‍സ് കോര്‍പറേറ്റ് പാര്‍ക്കില്‍ ബാറ്റിംഗ് പരിശീലനം നടത്തിയിരുന്നു. രോഹിത് വീണ്ടും അച്ഛനായതോടെ പരമ്പരക്ക് മുന്നോടിയായ തന്നെ ഓസ്ട്രേലിയയിൽ എത്തുമെന്നാണ് സൂചന.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും”; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ്

കരയുദ്ധമെങ്കിൽ അമേരിക്കൻ സൈനികർ സ്രാവുകൾക്ക് ഇരയാകും"; യുഎസിന് ഇറാന്റെ കടുത്ത മുന്നറിയിപ്പ് ടെഹ്റാൻ:...

വിഴിഞ്ഞം അപകടം: മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി കല്ലുമായി പോയ ലോറിയിൽ നിന്നും...

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം

സുഹൃത്തുക്കളുമായി കൂടിക്കാഴ്ചകൾക്ക് ശുഭഫലം; ഇന്നത്തെ നക്ഷത്രഫലം ഇന്ന് നക്ഷത്രഫലപ്രകാരം ചിലർക്കു വിജയവും നേട്ടങ്ങളും...

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി!

കൊച്ചിയിൽ ‘ഇന്ദിര കന്റീൻ’ തരംഗം; രണ്ടാഴ്ച കൊണ്ട് വിറ്റത് മുപ്പതിനായിരത്തിലേറെ ഇഡ്ഡലി! കൊച്ചി:...

Related Articles

Popular Categories

spot_imgspot_img