web analytics

റോക്കറ്റുപോലെ കുതിച്ച സ്വർണവില കുറഞ്ഞു; വില ഇനിയും കുറഞ്ഞേക്കും; ഇന്നത്തെ വില അറിയാം

കൊച്ചി: റോക്കറ്റുപോലെ കുതിച്ച സ്വർണ്ണവില കുറഞ്ഞു. ഇന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഇതോടെ പവന്റെ വില 54,120 രൂപയായി. ഗ്രാമിന്റെ വില 6765 രൂപയായും കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്‍പോട്ട് ഗോൾഡിന്റെ വിലയിൽ നേരിയ വർധനയുണ്ടായിട്ടുണ്ട്. 0.6 ശതമാനം ഉയർന്ന് സ്‍പോട്ട് ഗോൾഡിന്റെ വില ഔൺസിന് 2,374.31 ഡോളറായി. ജൂണിലെ സ്വർണത്തിന്റെ ഭാവി വിലകൾ 0.5 ശതമാനം നേട്ടത്തോടെ 2,389 ഡോളറായി ഉയർന്നിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷത്തെ തുടർന്നായിരുന്നു കഴിഞ്ഞയാഴ്ച സ്വർണ്ണവിലകുതിച്ചത്. എന്നാൽ, പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമാകില്ലെന്ന വാർത്തകൾ സ്വർണ്ണവില കുറയുന്നതിന് കാരണമാകുമെന്നാണ്പ്രതീക്ഷ. ഇറാന്റെ ആക്രമണത്തിന് ഇസ്രായേൽ ഉടൻ തിരിച്ചടി നൽകില്ലെന്ന വാർത്തകളും സ്വർണ്ണവിലയെ സ്വാധീനിക്കും.
ഡോളറിൽ നിന്നുള്ള സമ്മർദ്ദം കുറഞ്ഞതും സ്വർണ്ണവില കുറയുന്നതിന് ഇടയാക്കും. കഴിഞ്ഞയാഴ്ച റെക്കോഡുകൾ ഭേദിച്ച് ഡോളർ കുതിച്ചത് സ്വർണ്ണവിലയും ഉയരാൻ കാരണമായിരുന്നു. അതേസമയം, ഫെഡറൽ റിസർവ് ഉടൻ പലിശ നിരക്കുകൾ കുറക്കില്ലെന്ന വാർത്തയും സ്വർണ്ണവിലയെ സ്വാധീനിച്ചേക്കും.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്; സംഭവം കൊച്ചിയിൽ

പൊറോട്ടയ്‌ക്കൊപ്പം ഫ്രീയായി ഗ്രേവി നൽകിയില്ല; സംഘർഷം; കട ഉടമയ്ക്കും ഭാര്യയ്ക്കും പരിക്ക്;...

തന്നെ വധിച്ചാൽ ഇറാനെ പൂർണമായി നശിപ്പിക്കാൻ മുൻകൂട്ടി നിർദേശം നൽകിയിട്ടുണ്ടെന്ന് ട്രംപ്; സംഘർഷം പുകയുന്നു

തനിക്കെതിരെ ഉയർന്ന വധഭീഷണിക്ക് ശക്തമായ മറുപടിയുമായി ഡൊണാൾഡ് ട്രംപ് വാഷിങ്ടൺ ∙ ഇറാനെതിരായ...

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി

‘അവൾ വഞ്ചിച്ചു’ എന്ന സംശയം; ഭാര്യയെ കൊലപ്പെടുത്തി യുവാവ് പൊലീസിൽ കീഴടങ്ങി കാണ്‍പൂർ:...

മകന്റെ കാമുകി തുണിക്കടയിൽ കയറി അമ്മയെ കുത്തിവീഴ്ത്തി; കൽപ്പറ്റയിൽ പട്ടാപ്പകൽ ചോരപ്പുഴ

കൽപ്പറ്റ: വയനാട് ജില്ലയുടെ ആസ്ഥാനമായ കൽപ്പറ്റ നഗരത്തെ ഭീതിയിലാഴ്ത്തി പട്ടാപ്പകൽ ക്രൂരമായ...

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ് അന്തരിച്ചു

നടനും ഉർവശി, കൽപ്പന, കലാരഞ്ജിനി എന്നീ നടിമാരുടെ സഹോദരനുമായ കമൽ റോയ്...

Related Articles

Popular Categories

spot_imgspot_img