ചെറുകിട ഔട്ട്‌ലെറ്റുകളിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കുന്നവർ യു.കെ.യിൽ വ്യാപാരികൾക്ക് തലവേദനയായി മാറുന്നു. 20.4 ലക്ഷം മോഷണങ്ങളാണ് ഒരു വർഷത്തിനിടെ നടന്നത്. ബ്രിട്ടീഷ് റീട്ടെയിൽ കൺസോർഷ്യത്തിന്റെ വാർഷിക ക്രൈം സർവേയിലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്. Robbery gangs terrorize merchants in the UK
കഴിഞ്ഞ ഒരു വർഷത്തിനിടെ കടകളിലെ തൊഴിലാളികൾക്കെതിരെയുള്ള ആക്രമണങ്ങൾ 50 ശതമാനം വർധിച്ചു. ശരാശരി 2000 സംഭവങ്ങൾ ദിവസവും യു.കെ.യിൽ വിവിധയിടങ്ങളിലായി നടക്കുന്നു.
വ്‌സ്തുക്കൾ പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റാൻഡും അലമാരയും തല്ലിത്തകർത്ത് യുവാക്കൾ വിലപിടിപ്പുള്ള ഇല്‌ക്ട്രോണിക് ഉപകരണങ്ങളും മറ്റും കടത്തുന്നത് പതിവായി മാറി. സംഘടിത സംഘങ്ങളും കുട്ടിക്കുറ്റവാളികളുമാണ് ഷോപ്പ് മോഷണങ്ങൾ നടത്തുക.
മോഷണക്കേസുകളിൽ ശിക്ഷിക്കപ്പെടാതിരിക്കുന്നതും പിടിക്കപ്പെടുന്നതും കുറവായതിനാൽ കുറ്റകൃത്യം ആവർത്തിക്കാൻ കുറ്റവാളികൾക്ക് കഴിയുന്നു. പട്ടാപ്പകൽ നടക്കുന്ന കൊള്ളകളിൽ ആക്രമിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരും ഇടപെടാറില്ല.
ചില്ലറവിൽപ്പനശാലകളിൽ കയറി നടത്തിയ മോഷണത്തിന് 17കാരിയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും ഫെബ്രുവരി അഞ്ചിന് കോടതിയിൽ ഹാജരാക്കുമെന്നും കേംബ്രിഡ്ജ് പോലീസ് അറിയിച്ചതായി ബി.ബി.സി. റിപ്പോർട്ട് ചെയ്യുന്നു.









