പന്തിനെ വിടാതെ പിടികൂടി പിഴഭൂതം, ഇപ്പോൾ വിലക്കും; ആർസിബിക്കെതിരെ ഡൽഹി വിയർക്കും

ഡൽഹി: പ്ലേ ഓഫ് സാധ്യതകൾക്കായി പൊരുതുന്ന ഡൽഹി ക്യാപിറ്റൽസിന് കനത്ത തിരിച്ചടി. നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന് അടുത്ത മത്സരത്തിൽ ബിസിസിഐ വിലക്കേർപ്പെടുത്തി. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും കൃത്യസമയത്ത് മത്സരം പൂർ‌ത്തിയാക്കാൻ ഡൽഹിക്ക് കഴി‍ഞ്ഞിരുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്ക് ഉണ്ടായതോടെയാണ് പന്തിനെതിരെ നടപടി സ്വീകരിച്ചത്.

നാളെ റോയല്‍ ചലഞ്ചേഴ്സ് ബെം​ഗളൂരുവിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന്റെ അഭാവം ഡൽഹിക്ക് കനത്ത തിരിച്ചടിയായേക്കും. ബെം​ഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിലാണ് നാളത്തെ മത്സരം.

ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ ​നിന്നായി ആറ് ജയമാണ് ഡൽഹിക്കുള്ളത്. പോയിന്റ് ടേബിളിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ഡൽഹി. സീസണിലെ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് ഡല്‍ഹിയുടെ എതിരാളികള്‍.

 

Read Also: ലേലം മൂത്തപ്പോൾ വാശിയായി, എന്തു വിലകൊടുത്തും ചക്ക വാങ്ങണമെന്ന വാശി, ഒടുവിൽ ലേലം ഉറപ്പിച്ചു; എഴുപത്തിരണ്ടായിരം രൂപക്ക്; മലയാളി കൂട്ടായ്മയുടെ ചക്ക ലേലം സൂപ്പർ ഹിറ്റ്; എല്ലാം മകൾക്ക് വേണ്ടിയെന്ന് ഷഹീർ ഇത്തികാട്

Read Also: കിണറിലെ പാറ പൊട്ടിക്കാനായി വെച്ചത് പത്തോളം തോട്ടകൾ, തിരികൊളുത്തിയ ശേഷം പുറത്തു കടക്കുന്നതിനിടെ പിടിവിട്ട് താഴേക്ക് വീണു; പെരിന്തൽമണ്ണയിൽ തൊഴിലാളിക്ക് ദാരുണാന്ത്യം

Read Also: ഇന്ത്യൻ മെട്രോ റെയിൽ ചരിത്രത്തിൽ ആദ്യം; കൊച്ചി മെട്രോയുടെ ടിക്കറ്റ് ഇനി ഗൂഗിൾ വാലറ്റിലും

 

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

ഇന്ന് മുതൽ മൂന്ന് ദിവസം മഴ

ഇന്ന് മുതൽ മൂന്ന് ദിവസം മഴ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മൂന്ന്...

Related Articles

Popular Categories

spot_imgspot_img