web analytics

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

കുട്ടിക്കാനം മരിയൻ കോളേജിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ

കുട്ടിക്കാനം മരിയൻ കോളേജിലെ കാത്തലിക് സ്റ്റുഡൻസ് മൂവ്മെൻറ് നേതൃത്വത്തിൽ ലഹരിക്കെതിരെ റിവൈവ് 2026 മെഗാ മാരത്തോൺ ഇന്ന് സംഘടിപ്പിക്കുന്നു.

പീരുമേട് ജനമൈത്രി പോലീസ്, എക്സൈസ് ഡിപ്പാർട്ട്മെൻറ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് എന്നിവരുടെ പങ്കാളിത്തത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘നല്ല ലഹരികൾ’ എന്ന പ്രമേയത്തിൽ വായന, സംഗീതം, ചിന്തകൾ, നേട്ടങ്ങൾ എന്നിവയെ പ്രോത്സാഹിപ്പിച്ചാണ് പ്രോഗ്രാം ക്രമീകരിച്ചിരിക്കുന്നത്.

രണ്ടു ദിനങ്ങളിലായി നടക്കുന്ന പ്രോഗ്രാമിന്റെ ആദ്യദിനമായി ഇന്നലെ കോളേജിലെ അനധ്യാപകരെ ആദരിച്ചു.

പ്രശസ്ത എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ ജോസഫ് അന്നംകുട്ടി ജോസിന്റെ പ്രഭാഷണവും പ്രശസ്ത കർണ്ണാടിക് സംഗീതജ്ഞനും ഇന്ത്യൻ പിന്നണി ഗായകനുമായ കെ എസ് ഹരിശങ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും അരങ്ങേറി.

കോളേജ് മാനേജർ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ അധ്യക്ഷനായുള്ള സമ്മേളനം പ്രിൻസിപ്പൽ പ്രൊഫ. ഡോ. അജിമോൻ ജോർജ് ഉദ്ഘാടനം ചെയ്തു.

അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് എബ്രഹാം, കാത്തലിക് സ്റ്റുഡൻസ് മൂവ്മെൻറ് ഡയറക്ടർ ഫാ. അജോ പേഴുംകാട്ടിൽ, ചെയർപേഴ്സൺ അഷിത കെ ചാക്കോ, ക്രിസ് സിബിച്ചൻ, സി. ഇറ്റാലിയ ജോസഫ് മരിയ എന്നിവർ സംസാരിച്ചു.

രണ്ടാം ദിനമായ ഇന്ന് മരിയൻ കോളജ് ജീവനക്കാരനും രാജ്യത്തിനകത്തും പുറത്തും നടത്തിയ ഓട്ടമത്സരങ്ങളിൽ ഇതിനോടകം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയുമായ പി കെ പ്രസാദിന്റെ നേതൃത്വത്തിൽ ഇന്ത്യയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള മാസ്റ്റേഴ്സ് അറ്റ്ലറ്റുകൾ പങ്കെടുക്കുന്ന മാരത്തോൺ നടത്തപ്പെടുന്നു.

മേമലയിൽ ആരംഭിക്കുന്ന മാരത്തോൺ കുട്ടിക്കാനത്ത് സമാപിക്കും. സമാപന സമ്മേളനത്തിൽ കുട്ടിക്കാനത്തെ വിവിധ സ്കൂളുകളിലെ മൂവായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും.

spot_imgspot_img
spot_imgspot_img

Latest news

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

Other news

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ് ഉൾപ്പെടെ വലിയ മാറ്റങ്ങൾ

ഏപ്രിൽ 1 മുതൽ രാജ്യത്ത് പുതിയ നിയമങ്ങൾ: പാൻ, ഫാസ്റ്റാഗ്, ബാങ്കിംഗ്...

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം

പുതിയ അവസരങ്ങളും നേട്ടങ്ങളും; ഇന്നത്തെ നക്ഷത്രഫലം തിരുവനന്തപുരം: ഇന്നത്തെ നക്ഷത്രഫലം പ്രകാരം ചില...

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ പ്രതി പിടിയിൽ

വാക്കുതർക്കം, പിന്നാലെ അരിവാളുമായി ആക്രമണം; യുവാവിനെ കൊലപ്പെടുത്തി തലയുമായി വീട്ടിലേക്ക് മടങ്ങിയ...

നേമത്ത് പോര് മുറുകുന്നു! ‘വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ’; വെല്ലുവിളിയുമായി രാജീവ് ചന്ദ്രശേഖർ

നേമത്ത് പോര് മുറുകുന്നു! 'വേദിയും തീയതിയും ഞാൻ പറയും, ശിവൻകുട്ടി കാത്തിരിക്കട്ടെ';...

Related Articles

Popular Categories

spot_imgspot_img