web analytics

ഒന്നാം തീയതി ശമ്പളം കിട്ടാൻ സമരം, ഇനി അവർക്ക് ശമ്പളം കിട്ടുമോ എന്തോ? മന്ത്രി ​ഗണേഷ്കുമാറിനോട് കളിച്ചാൽ അങ്ങനെയിരിക്കും

ഒന്നാം തീയതി തന്നെ ശമ്പളം വേണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ശക്തമായ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്.

സമരം ചെയ്ത കോൺഗ്രസ് അനുകൂല സംഘടനയിൽ പെട്ടവർക്ക് ഫെബ്രുവരിയിലെ ശമ്പളം വൈകുമെന്ന് ഉറപ്പായി. ഇവരുടെ ശമ്പള ബിൽ പ്രത്യേകാനുമതിക്ക് ശേഷമേ അയക്കാവൂ എന്നാണ് നൽകിയിരിക്കുന്ന നിർദേശം.

സമരത്തിന് ഡയസ്‌നോൺ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കുന്നതിന് പുറമേയാണ് പുതിയ പണി. സമരം ചെയ്തവരുടെ ശമ്പള ബിൽ പ്രത്യേകം തയ്യാറാക്കാനാണ് ഉന്നതതല നിർദേശം.

സമരത്തിനിറങ്ങാത്ത, ഡയസ്‌നോൺ ബാധകമാകാത്ത ജീവനക്കാരുടെ ബില്ലുകൾ സമയബന്ധിതമായി തയ്യാറാക്കി അപ്രൂവൽ നൽകണമെന്നാണ് ചീഫ് അക്കൗണ്ട്സ് ഓഫിസർ നൽകിയിരിക്കുന്ന നിർദേശം.

ഡയസ്‌നോൺ ബാധകമായി ഒരുദിവസത്തെ ശമ്പളം പിടിക്കാനുള്ളവരുടെ ഫെബ്രുവരിയിലെ ശമ്പളം പ്രത്യേക അനുമതി നൽകിയ ശേഷം മാത്രമേ അനുവദിക്കാവൂ എന്ന നിർദേശം വന്നതോടെ പണിമുടക്കിയവർക്ക് ശമ്പളം വൈകുമെന്ന് ഉറപ്പായി.

ജീവനക്കാരുടെ സമരത്തിനെതിരെ മന്ത്രി ഗണേഷ് കുമാർ നേരിട്ട് രംഗത്ത് എത്തിയിരുന്നു. പണിമുടക്കുന്നത് പ്രാകൃതമാണെന്ന് പറഞ്ഞ ഗണേശ്, സമരത്തെ ജനം പരാജയപ്പെടുത്തിയെന്നും പിന്നീട് അവകാശപ്പെട്ടിരുന്നു.

ബസിന് കേടുപാട് ഉണ്ടായതിൽ സമരക്കാരോട് നഷ്ടം ഈടാക്കുമെന്ന മുന്നറിയിപ്പും ഗണേശ് നൽകിയിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് കൂടുതൽ പണികൾ പ്രതിഷേധിച്ചവരെ തേടിയെത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും

വെളിച്ചെണ്ണ വില വീണ്ടും കുറഞ്ഞേക്കും കോട്ടയം: വില കൂടിയ വെളിച്ചെണ്ണ, അരി, മുളക്...

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

കോർണിയ അൾസറിന് കാരണം അമീബ

കോർണിയ അൾസറിന് കാരണം അമീബ തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വര (Amebic...

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

Related Articles

Popular Categories

spot_imgspot_img