കേരള ഫോറസ്റ്റ് വകുപ്പിൽ ജോലിയൊഴിവ്; മാർച്ച് 5നകം അപേക്ഷിക്കണം; എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം
കോഴിക്കോട് ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിന് കീഴിൽ ഓപ്പൺ പ്രയോറിറ്റി വിഭാഗത്തിനായി സംവരണം ചെയ്ത ഫോറസ്റ്റ് ബോട്ട് ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവ് നിലവിലുണ്ട്.
യോഗ്യത
എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ യോഗ്യത. മോട്ടോർ ബോട്ട് ഡ്രൈവിങ് ലൈസൻസും രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും, മോട്ടോർ ബോട്ടിന്റെ റിപ്പയർ സംബന്ധിച്ച് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം, നീന്തൽ അറിഞ്ഞിരിക്കണം.
പ്രായം
25 മുതൽ 41 വയസ് വരെയാണ് പ്രായപരിധി.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 26,500 രൂപ മുതൽ 60,700 രൂപ വരെ ശമ്പളമായി ലഭിക്കും.
ഫിസിക്കൽ
ഉയരം= 168 സെ.മീ, നെഞ്ചളവ്= 81 സെ.മീ- 5 സെ.മീ എക്‌സ്പാൻഷൻ.
പട്ടികജാതി/ പട്ടിക വർഗ വിദ്യാർഥികൾക്ക് 160 സെ.മീ ഉയരവും, 81 സെ.മീ നെഞ്ചളവും, 5 സെ.മീ എക്‌സ്പാൻഷനും മതിയാവും.
അപേക്ഷ
യോഗ്യരായ ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 5നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരായി പേര് രജിസ്റ്റ് ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
Read Also : 26.02.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ