കൊട്ടാരക്കര തൃക്കണ്ണമംഗലിൽ അച്ഛനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗൽ അജിത് നിലയത്തിൽ തങ്കപ്പൻ ആചാരി(82) ആണ് കൊല്ലപ്പെട്ടത്. മകൻ അജിത്ത്(45)നെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്രാവിലെയാണ് സംഭവം. വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിലായിരുന്നു തങ്കപ്പൻ ആചാരി. Retired airforce officer killed by son in kottarakkara
സംഭവത്തിന് ശേഷം സമീപമുള്ള ആളൊഴിഞ്ഞ വീടിന്റെ തിണ്ണയിൽ മദ്യലഹരിയിൽ കിടന്നിരുന്ന അജിത്തിനെ പോലീസ് പിടികൂടുകയായിരുന്നു. വിരമിച്ച അഗ്നിരക്ഷാസേന ഉദ്യോഗസ്ഥനായിരുന്നു തങ്കപ്പൻ ആചാരി. അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.