റസീനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

റസീനയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു

കണ്ണൂർ: കായലോട് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു.

നടന്നത് സദാചാര ​ഗുണ്ടായിസമെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

എന്നാൽ ആൺ സുഹൃത്തിനെ കുറ്റപ്പെടുത്തുന്നതൊന്നും ആത്മഹത്യക്കുറിപ്പിലില്ല.

യുവാവിനെ പ്രതികൾ മർദിച്ചിരുന്നെന്നും ഇയാളെ ഇപ്പോഴും കണ്ടെത്താനായില്ലെന്നും കമ്മീഷണർ പറഞ്ഞു.

തലശ്ശേരി എ.സി.പിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സദാചാര ആക്രമണമെന്നരോപിച്ച് മൂന്ന് പേരെ പൊലീസ് പിടികൂടിയിരുന്നു.

പൊലീസ് പിടികൂടിയവരെല്ലാം യുവതിയുടെ ബന്ധുക്കളാണ്. സദാചാര ആക്രമണം തന്നെയെന്നും തെളിവുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

പറമ്പായി സ്വദേശികളായ വി.സി. മുബഷിർ, കെ.എ. ഫൈസൽ, വി.കെ. റഫ്നാസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

അറസ്റ്റിലായവര്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണെന്ന് പൊലീസ് വ്യക്തമാക്കി.

പരസ്യ വിചാരണ

ആൺസുഹൃത്തുമായി കാറിൽ ഒരുമിച്ച് കണ്ടതിന്റെ പേരിൽ പരസ്യ വിചാരണ നടത്തിയ

മനോവിഷമത്തിലാണ് പറമ്പായി സ്വദേശി റസീന ആത്മഹത്യ ചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തി.

കഴിഞ്ഞ ദിവസം കണ്ണൂർ മയ്യിൽ സ്വദേശിയായ യുവാവിനൊപ്പം അച്ചങ്കര പള്ളിക്ക് സമീപം കാറിൽ സംസാരിച്ചിരിക്കുകയായിരുന്നു റസീന.

നിലവിൽ അറസ്റ്റിലായ യുവാക്കൾ ഇരുവരെയും പോലീസ് ചോദ്യം ചെയ്തു.

കൂടുതൽ ആളുകളെ വിളിച്ചുവരുത്തി പരസ്യമായി അപമാനിച്ചെന്നും റസീനയുടെ ആത്മഹത്യ കുറിപ്പിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

യുവാവിനെ സമീപത്തെ മൈതാനത്ത് എത്തിച്ച് ക്രൂരമായി മർദിച്ചു.

മൊബൈൽ ഫോണും ടാബും കൈക്കലാക്കി

പിന്നീട് മൊബൈൽ ഫോണും ടാബും പ്രതികൾ കൈക്കലാക്കിയെന്നും പരാതിയുണ്ട്.

ഇതിനു പിന്നാലെയാണ് റസീനയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ആത്മഹത്യ കുറിപ്പിലെ വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്.

റസീനയുടെ കുടുംബത്തിന്റെ പരാതിയിൽ തലശേരി എ.സി.പിയുടെ മേൽനോട്ടത്തിൽ വിശദമായ അന്വേഷണം തുടങ്ങി.

എന്നാൽ, ആൺ സുഹൃത്ത് റസീനയുടെ സ്വർണവും പണവും തട്ടിയെടുത്തെന്നും

ഇക്കാര്യം വീട്ടുകാർ അറിഞ്ഞതാണ് ആത്മഹത്യക്ക് കാരണമെന്നും അറസ്റ്റിലായവരുടെ ബന്ധുക്കൾ ആരോപിക്കുന്നു.

കണ്ണൂരില്‍ യുവതി ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യായീകരണവുമായി എസ്ഡിപിഐ രംഗത്തെത്തി.

സുഹൃത്തായ യുവാവുമായി സംസാരിച്ചു എന്ന പേരില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അഞ്ച് മണിക്കൂറോളമാണ് യുവതിയേയും സുഹൃത്തിനേയും തടഞ്ഞുവച്ചത്.

യുവതിയെ പറഞ്ഞുവിട്ട ശേഷം എസ്ഡിപിഐ ഓഫീസില്‍ എത്തിച്ചും യുവാവിനെ ചോദ്യം ചെയ്തെന്നാണ് വിവരം.

ഫോണും ടാബും അടക്കം പിടിച്ച് വാങ്ങുകയും ചെയ്തു.

എസ്ഡിപിഐ വിശദീകരണം

എന്നാൽ പാര്‍ട്ടിയെന്ന തലത്തിലല്ല കുടുംബമെന്ന രീതിയിലാണ് ഇടപ്പെട്ടതെന്നാണ് എസ്ഡിപിഐ ഈ നടപടികള്‍ക്ക് നല്‍കുന്ന വിശദീകരണം.

മധ്യസ്ഥ ചര്‍ച്ചയാണ് ഇവിടെ നടത്തിയത്. ഇത് തെളിയിക്കുന്നതിനായി ഓഫീസില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങളുടെ ചെറിയൊരു ഭാഗവും പുറത്ത് വിട്ടിരുന്നു.

Read More: കന്യാസ്ത്രീകള്‍ നടത്തിയ അഭയകേന്ദ്രത്തിൻ്റെ സെപ്റ്റിക് ടാങ്കില്‍ 800ലധികം കുഞ്ഞുങ്ങളുടെ ശരീരാവശിഷ്ടങ്ങള്‍! ഞെട്ടിക്കുന്ന സംഭവം അയര്‍ലണ്ടില്‍

പ്രദേശിക കോണ്‍ഗ്രസ്, മുസ്ലിം ലീഗ് നേതാക്കളും ഇവർക്കൊപ്പം ദൃശ്യങ്ങളിലുണ്ട്.

ആത്മഹത്യ ചെയ്ത റസീനയുടെ ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ഒന്നും പുറത്തുവിട്ട ദൃശ്യത്തില്‍ ഇല്ല.

റസീന കുടുംബവും ആത്മഹത്യാ കുറിപ്പിലെ ആരോപണങ്ങള്‍ തള്ളുകയാണ്.

കൂടാതെ സുഹൃത്തായ യുവാവ് റസീനയെ ചൂഷണം ചെയ്യുകയാണെന്ന ആരോപണവും ഉന്നയിച്ചു.

പിന്നാലെ സുഹൃത്തിനെതിരെ റസീനയുടെ മാതാവ് തലശ്ശേരി എ.എസ്.പി. ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു.

Read More: ഫുട്ബോൾ മിശിഹായെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഒപ്പം ക്രിക്കറ്റ് ദൈവവുമുണ്ട്; ഡിസംബര്‍ 13ന് മെസി ഇന്ത്യയിലെത്തും

യുവാവിന്റെ കൈയില്‍നിന്ന് പിടിച്ചെടുത്ത ടാബും മൊബൈല്‍ഫോണും അറസ്റ്റ് ചെയ്തവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

ഇത് വിശദമായി പരിശോധിക്കുകയാണ് പോലീസ്. എന്നാൽ യുവാവായ സുഹൃത്തിന്റെ മൊഴിയെടുക്കാന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.

English Summary :

Resina was found dead near the backwaters, and a suicide note was recovered from the scene. Kannur City Police Commissioner stated that the incident was a case of moral policing. The accused were arrested on charges of abetment to suicide.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

മത്സ്യത്തൊഴിലാളിയെ കാണാനില്ല

മത്സ്യത്തൊഴിലാളിയെ കാണാനില്ല വിഴിഞ്ഞത്ത് മീൻപിടിത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലിൽ കാണാതായി. പൂവാർ തിരുപുറം...

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു

പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥക്ക് പാമ്പുകടിയേറ്റു. ഇന്നലെ...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ

പോക്സോ: സി​.പി​.എം നേതാവ് അറസ്റ്റി​ൽ കോതമംഗലം: പോക്സോ കേസി​ൽ സി.പി.എം നേതാവ് പിടിയിൽ....

Related Articles

Popular Categories

spot_imgspot_img