പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ ​ഗുരുതര പിഴവുകൾ; പതിനായിരക്കണക്കിന് മാർക്ക് ലിസ്റ്റുകൾ തിരുത്തും

തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ഇത്തവണ വിതരണം ചെയ്ത പ്ലസ്ടു സർട്ടിഫിക്കറ്റുകളിൽ ​ഗുരുതര പിഴവുകളെന്ന് റിപ്പോർട്ട്.

മുപ്പതിനായിരം വിദ്യാർത്ഥികൾക്ക് വിതരണം ചെയ്ത സർട്ടിഫിക്കറ്റുകളിലാണ് ഗുരുതര പിഴവ് കണ്ടെത്തിയിരിക്കുന്നത്.

വിദ്യാർത്ഥികളുടെ മാർക്ക് അടയാളപ്പെടുത്തിയതിലാണ് പരീക്ഷാവിഭാ​ഗത്തിന് ഇത്തരത്തിൽ പിഴവ് സംഭവിച്ചത്.

സർട്ടിഫിക്കറ്റുകൾ കൈപ്പറ്റിയതിന് പിന്നാലെ വിദ്യാർത്ഥികൾ കൂട്ടത്തോടെ പരാതിയുമായി എത്തിയതോടെയാണ് അധികൃതർ ഇതുസംബന്ധിച്ച പരിശോധന നടത്തിയത്. മാർക്ക് തിരുത്തി വീണ്ടും അച്ചടിച്ച് വീണ്ടും വിതരണം ചെയ്യാനാണ് തീരുമാനം.

സർട്ടിഫിക്കറ്റ് വീണ്ടും അച്ചടിച്ച് ഉടൻ വിതരണം ചെയ്യുമെന്ന് ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടർ ഡോ.മാണിക്കരാജ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംഭവം ഗൗരവമായി അന്വേഷിക്കാനാണ് സർക്കാർ നീക്കം.

ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം മൊത്തം 2.47 ലക്ഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തിരുന്നു.

അതിലെ 30,000 സർട്ടിഫിക്കറ്റുകളിലെ മാർക്കിലാണ് ഗുരുതരമായ പിശക് സംഭവിച്ചത്.

സർട്ടിഫിക്കറ്റ് അച്ചടിക്കാൻ ഹയർ സെക്കൻഡറി പരീക്ഷാവിഭാഗം നൽകിയ ഉള്ളടക്കം പ്രസ്സിലെ സോഫ്ട് വെയറിൽ മാപ്പ് ചെയ്തപ്പോഴുള്ള പിഴവാണ് ഇപ്പോഴത്തെ പ്രശ്നത്തിനു കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം.

പാർട്ട് ത്രീ ഓപ്ഷണൽ രണ്ടാമത്തെ വിഷയത്തിൽ നിരന്തര മൂല്യനിർണയത്തിന്റെ മാർക്ക് രേഖപ്പെടുത്തിയതിലാണ് പിശക് ഉണ്ടായത്.

സർട്ടിഫിക്കറ്റിലെ നാലാമത്തെ കോളത്തിൽ ഒരുപോലെ തന്നെ പിഴവ് കണ്ടെത്തി. നിരന്തര മൂല്യനിർണയത്തിൽ ഒന്നും രണ്ടും വർഷങ്ങളിൽ വ്യത്യസ്തമായ മാർക്ക് ലഭിച്ചവരുടെ സർട്ടിഫിക്കറ്റിൽ ആദ്യവർഷത്തെ മാർക്കു തന്നെയാണ് രണ്ടാമത്തെ വർഷത്തെയും മാർക്കായി രേഖപ്പെടുത്തിയിട്ടുള്ളത്.

വിദ്യാർത്ഥിക്ക് മൊത്തം കിട്ടിയ മാർക്കിൽ വ്യത്യാസമില്ലെങ്കിലും രണ്ടു കോളത്തിലേയും മാർക്ക് തമ്മിൽ കൂട്ടുമ്പോൾ കണക്ക് തെറ്റാണെന്നാണ് ആക്ഷേപം.

അതേസമയം, കോളേജ് പ്രവേശനം നടക്കുന്ന വേളയിൽ വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന തരത്തിൽ പിഴവ് വരുത്തിയവർക്കെതിരെ അദ്ധ്യാപക സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

മാർക്ക് ലിസ്റ്റ് തയ്യാറാക്കിയവർക്കെതിരെ കർശന നടപടി വേണമെന്ന് എ.എച്ച്. എസ്.ടി. എ പ്രസിഡന്റ് ആർ. അരുൺ കുമാറും ജനറൽ സെക്രട്ടറി എസ്. മനോജും ആവശ്യപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക്

ഓണക്കിറ്റ് ആറ് ലക്ഷം കുടുംബങ്ങൾക്ക് തിരുവനന്തപുരം: സംസ്ഥാനത്ത് പതിവുപോലെ ഇത്തവണയും ഓണത്തിന് മഞ്ഞ...

നിയമസഭയ്ക്കുള്ളിൽ ‘റമ്മി’ കളിച്ച് മന്ത്രി

നിയമസഭയ്ക്കുള്ളിൽ റമ്മി കളിച്ച് മന്ത്രി മുംബൈ: നിയമസഭയ്ക്കുള്ളിൽ റമ്മി കളിക്കുന്ന മന്ത്രിയുടെ വീഡിയോ...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു

സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു ആലപ്പുഴ: സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നുവീണു. ആലപ്പുഴ...

യുകെയിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു

യുകെ യിൽ തൊഴിലവസരങ്ങൾ കുത്തനെ കുറയുന്നു യു.കെ.യിൽ തൊഴിലില്ലായ്മ നാലു വർഷത്തനിടയിലെ ഉയർന്ന...

Related Articles

Popular Categories

spot_imgspot_img