ന്യൂഡൽഹി: ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുമ്പോള്‍ ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രശ്നങ്ങള്‍ നേരിടുന്നുവെന്ന് റിപ്പോർട്ട്.
ക്രൗഡ്-സോഴ്‌സ്ഡ് ഔട്ട്‌ടേജ് ട്രാക്കിംഗ് സേവനമായ ഡൗൺഡിറ്റക്ടര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ബുധനാഴ്ച രാവിലെ മുതൽ പരാതികൾ വരുന്നുണ്ടെന്നും ഇന്ന് ഉച്ചയ്ക്ക് 12.02 ന് ഏകദേശം 6,500-ലധികം ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗത്തില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നതായി ഡൗൺഡിറ്റക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.
ചില ബഗുകള്‍ കാരണം പല ഉപയോക്താക്കള്‍ക്കും ഇൻസ്റ്റാഗ്രാം ആപ്പിൽ ലോഗിൻ ചെയ്യാൻ കഴിയുന്നില്ലെന്നും, ആപ്പില്‍ പോസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നും ഡൗൺഡിറ്റക്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഇക്കഴിഞ്ഞ ഒക്ടോബറിലും ഇന്‍സ്റ്റഗ്രാമില്‍ സമാന പ്രശ്നങ്ങള്‍ വന്നിരുന്നു. ജൂണില്‍ ഇൻസ്റ്റാഗ്രാം ആഗോളതലത്തില്‍ ഡൗൺ ആയി.