ബിക്കിനിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ്…ട്രാൻസ് വുമണിനെ പോലെയാണെന്ന് ചിലർ; പൊട്ടിത്തെറിച്ച് രേണു

താൻ നേരിടുന്ന സൈബറാക്രമണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് കൊല്ലം സുധിയുടെ ഭാര്യ രേണു. ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് ചെയ്യുന്നവരോട് പോലുമില്ലാത്ത വിരോധമാണ് കമന്റിടുന്ന പല ആളുകൾക്കും തന്നോട് ഉള്ളതെന്ന് രേണു പറഞ്ഞു.

സോഷ്യൽമീഡിയ ഇൻഫ്ലുവൻസറിനോടൊപ്പം ഇന്റിമേറ്റ് വീഡിയോ ചെയ്തതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനങ്ങളാണ് രേണുവിനെതിരെ ഉയർന്നത്. ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

“പ്രശ്സതരായ ഒരുപാട് മലയാളികൾ ബിക്ക്നിയിട്ട് ഫോട്ടോഷൂട്ട് എടുക്കുന്നുണ്ട്. അത്തരത്തിൽ എല്ലാവർക്കും അറിയാവുന്ന ഒരുപാട് ആളുകളുണ്ടല്ലോ. അവരാരോടും ഇല്ലാത്ത പ്രശ്നങ്ങൾ എന്തിനാണ് എന്നോട് എല്ലാവർക്കുമുള്ളത്. എന്റെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ കമന്റിടുന്നവരാരും ബിക്ക്നി ഷൂട്ട് ചെയ്യുന്നവരുടെ ചിത്രങ്ങൾക്ക് കമന്റിടുന്നില്ലെന്നും അതിനെ കുറിച്ചൊന്നും ആർക്കും ഒന്നും പറയാനില്ലെന്നും രേണു പറഞ്ഞു.

“ഒരിക്കലും അത് തെറ്റാണന്നല്ല, ഞാൻ പറയുന്നത്. ഞാൻ ഒരിക്കലും ആരെയും അതിന് തെറ്റ് പറയില്ല. അത് അവരവരുടെ ഇഷ്ടമാണ്. എന്ത് ചെയ്യണം എന്ത് ഇടണം എന്നത് അവരവരുടെ ഇഷ്ടം. ഞാനൊരു റീൽ ചെയ്തത് ഇത്ര വലിയ പാതകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കമന്റ് ബോക്സിൽ പച്ച തെറിയാണ് വിളിക്കുന്നത്. നെ​ഗറ്റീവ് കമന്റിടുന്നവരോട് എനിക്കൊന്നും പറയാനില്ല. പക്ഷേ, എന്തിനാണ് ഇവന്മാരൊക്കെ എന്നെ തെറിവിളിക്കുന്നത്”.

തനിക്കെതിരെയുള്ള ബോഡി ഷെയിംമി​ഗിനെ കുറിച്ചും രേണു പറഞ്ഞു. ഞാൻ ട്രാൻസ് വുമണിനെ പോലെയാണെന്ന് ചിലർ പറയുന്നത്. എലിയുടെ മുഖമാണെന്നുമൊക്കെ ചിലർ പറയാറുണ്ട്. എനിക്ക് പ്ലാസ്റ്റിക് സർജറിയൊന്നും ചെയ്യാനാകില്ല. ഇങ്ങനെയിരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ലെന്നും നെ​ഗറ്റീവ് കമന്റൊന്നുമല്ല തന്റെ വിഷയമെന്നും തെറിവിളിക്കുന്നതാണ് പ്രശ്നമെന്നും രേണു പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും

പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി...

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം

ബ്രാൻഡഡ് കള്ള് വിൽക്കാം: ടോഡി പാർലർ തുടങ്ങാം കൊച്ചി: കുപ്പിയിലാക്കി കള്ള് ബ്രാൻഡ്...

Other news

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി

കുഞ്ഞുമായി പുഴയിൽ ചാടി യുവതി: മൃതദേഹം കിട്ടി കണ്ണൂർ: ചെമ്പല്ലിക്കുണ്ട് പാലത്തിൽ നിന്ന്...

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം

വെള്ളാപ്പള്ളിക്കെതിരെ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം വെളളാപ്പള്ളി നടേശനെതിരെ അതിരൂക്ഷ വിമർശനവുമായി മുസ്ലീംലീഗ് മുഖപത്രം...

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം

പോസ്റ്റിൽ നിന്ന് ഷോക്കേറ്റ് 19 കാരന് ദാരുണാന്ത്യം തിരുവനന്തപുരം: കനത്ത മഴയിലും കാറ്റിലും...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

മഴമുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ശക്തമായ മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഴ മുന്നറിയിപ്പിൽ മാറ്റം. രണ്ട്...

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം

ഒരു ദ്വീപ് മുഴുവൻ കുടിയൊഴിപ്പിക്കുന്നു; പ്രക്ഷോഭം കൊച്ചി: ലക്ഷദ്വീപിൽ ബിത്ര ദ്വീപിലെ ജനങ്ങളെ...

Related Articles

Popular Categories

spot_imgspot_img