കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ
കാസർകോട്: റിമാൻഡിലായിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് സ്പെഷ്യൽ സബ് ജയിലിൽ ആണ് സംഭവം.
കാസർകോട് ദേളി സ്വദേശിയായ മുബഷീർ ആണ് മരിച്ചത്.
റിമാൻഡിൽ കഴിയുന്നതിനിടെ ഇന്ന് രാവിലെയാണ് മുബഷീറിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ മരണം സ്ഥിരീകരിക്കുകയായിരുന്നു.
2016-ലെ പോക്സോ കേസിൽ ഈ മാസം അറസ്റ്റിലായ ഇയാൾ റിമാൻഡ് തടവിലായിരുന്നു.
മരണത്തിൽ ദുരൂഹത ആരോപിച്ച് മുബഷീറിൻ്റെ ബന്ധുക്കൾ രംഗത്തെത്തി.
ജയിലിൽ വെച്ച് മർദനം ഏൽക്കേണ്ടി വന്നതായി മുബഷീർ പറഞ്ഞിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.
ജയിലിൽ വെച്ച് ചില ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതായും, ഇത് എന്തിനുള്ള മരുന്നാണെന്ന് അറിയില്ലെന്നും ബന്ധുവായ ഹനീഫ് മാധ്യമങ്ങളോട് പറഞ്ഞു.
പരിയാരം മെഡിക്കൽ കോളേജിൽ ഒരു മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിലായിരിക്കും പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കുക എന്നും എം.എൽ.എ വ്യക്തമാക്കി.
സംഭവത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. റിമാൻഡ് പ്രതിയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി വിദഗ്ധ പോസ്റ്റ്‌മോർട്ടം നടത്തുമെന്ന് എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ അറിയിച്ചു.









