News4media TOP NEWS
വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് അഗസ്ത്യാർകൂടം; ട്രക്കിങിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല

ആശ്വാസ വാർത്ത; നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ല
January 6, 2025

ന്യൂഡൽഹി: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ യെമൻ പ്രസിഡൻ്റ് അംഗീകരിച്ചിട്ടില്ലെന്ന് യെമൻ എംബസി. വധശിക്ഷയ്ക്ക് ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിലാണ് അംഗീകാരം നൽകിയത്. ഹൂതി നിയന്ത്രണത്തിലുള്ള സ്ഥലത്താണ് കുറ്റകൃത്യം നടന്നതെന്നും ഡൽഹിയിലെ യെമൻ എംബസി വ്യക്തമാക്കി. നേരത്തെ, യെമൻ പ്രസിഡൻ്റ് വധശിക്ഷയ്ക്ക് അനുമതി നൽകിയെന്നാണ് വാർത്ത പുറത്തു വന്നത്.

അതേസമയം, യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിൽ പോസിറ്റീവ് ആയ ചില സൂചനകൾ ഉണ്ടെന്ന് യെമനിൽ കാര്യങ്ങൾ ഏകോപിക്കുന്ന സാമൂഹ്യ പ്രവർത്തകൻ സാമുവൽ ജെറോം പ്രതികരിച്ചിരുന്നു. മധ്യസ്ഥ ചർച്ചകൾ പോലും ഇനിയും തുടങ്ങാത്തതിനാൽ മോചനം യാഥാർഥ്യം ആവണമെങ്കിൽ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് സാമുവൽ ജെറോം വെളിപ്പെടുത്തി. ദയാധനം അടക്കമുള്ള കാര്യങ്ങളിൽ കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബം ഒത്തുതീർപ്പിലേക്കെത്താൻ തയ്യാറാവാത്തതിനാൽ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കാൻ യെമൻ പ്രസിഡന്റ് അനുമതി നൽകിയെന്നാണ് പുറത്തുവന്ന വാർത്ത.

അതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിൽ മാനുഷിക പരി​ഗണനയിൽ ഇടപെടൽ നടത്താൻ തയ്യാറെന്ന് ഇറാൻ അറിയിച്ചതോടെ കൂടുതൽ പ്രതീക്ഷയിലാണ് കുടുംബം. ഇറാൻ വിദേശകാര്യ സഹമന്ത്രിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് ഇറാൻ്റെ മുതിർന്ന വിദേശകാര്യ ഉദ്യോഗസ്ഥൻ നിമിഷപ്രിയയുടെ മോചനത്തിന് ഇടപെടൽ നടത്താമെന്ന് വ്യക്തമാക്കിയത്. യെമനും ഇറാനും നല്ല ബന്ധത്തിലായതിനാൽ മാനുഷിക ഇടപെടൽ നടത്താനാകുമെന്നാണ് ഉദ്യോഗസ്ഥൻ പ്രതികരിച്ചത്. യെമൻ ഭരണകൂടവുമായി ചർച്ചകൾ നടത്താനുള്ള സാധ്യത ഇറാൻ മുന്നോട്ട് വച്ചിട്ടുണ്ട്. ഇക്കാര്യങ്ങൾ ഇന്ന് നടക്കുന്ന വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ചയിൽ ചർച്ചയാകുമോ എന്നാണ് കേരളവും പ്രതീക്ഷിക്കുന്നത്.

പ്രസിഡൻ്റ് ശിക്ഷ ശരിവച്ചാലും കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിയുടെ കുടുംബത്തിന് ദയാധനം സ്വീകരിച്ച് മാപ്പു നൽകാനുള്ള അവകാശമുണ്ടെന്നാണ് വിവരം. നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ഇപ്പോഴും യെമനിൽ തുടരുകയാണ്. കേന്ദ്രസർക്കാറും കേരള സർക്കാറും കൈകോർത്ത് മകളെ രക്ഷിക്കാൻ ഇടപെടണമെന്ന് പ്രേമകുമാരി അഭ്യർത്ഥിച്ചിരുന്നു. 2017ലാണ് നിമിഷപ്രിയ യെമൻ സ്വദേശി കൊല്ലപ്പെട്ട കേസിൽ ജയിലിലാകുന്നത്.

Related Articles
News4media
  • International
  • News
  • Top News

വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി; അന്വേഷണം ആരംഭിച്ചു

News4media
  • Kerala
  • News
  • Top News

കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടി; കിണറ്റിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം

News4media
  • Kerala
  • News
  • Top News

മകരവിളക്ക് മഹോത്സവം; ശബരിമലയിൽ വെര്‍ച്വല്‍ ക്യൂവിന് നിയന്ത്രണം, സ്പോട്ട് ബുക്കിംഗ് 5000 പേർക്ക്

News4media
  • Kerala
  • News
  • Top News

സഞ്ചാരികളെ സ്വാഗതം ചെയ്ത് അഗസ്ത്യാർകൂടം; ട്രക്കിങിനുള്ള ഓൺലൈൻ ബുക്കിങ് നാളെ മുതൽ

News4media
  • Kerala
  • News

ഇനി വളരെ കുറച്ച് ദിവസങ്ങൾ കൂടി മാത്രമാണുള്ളത്, ഇത് അവസാനത്തെ അപേക്ഷയാണ്…സഹായം അഭ്യർത്ഥിച്ച് നിമിഷ പ്...

News4media
  • Editors Choice
  • Kerala

പ്രതീക്ഷകൾ അസാനിച്ചിട്ടില്ലെന്ന് സാമുവൽ ജെറോം; നിമിഷ പ്രിയയുടെ വധശിക്ഷ വാർത്ത സ്ഥിരീകരിച്ച് വിദേശ കാ...

© Copyright News4media 2024. Designed and Developed by Horizon Digital